Breaking News

വൈറ്റ് ഹൗസിൽ വെടി വെയ്പ്പ്: ട്രംപ് വാർത്താ സമ്മേളനത്തിൽ സംസാരിക്കവെ ആയിരുന്നു സംഭവം




അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വാര്‍ത്താസമ്മേളനം നടത്തുന്നതിനിടെ വൈറ്റ് ഹൗസിന് പുറത്ത് വെടിവയ്പ്പ്. വൈറ്റ്ഹൗസിന്റെ മൈതാനത്തിനു പുറത്താണ് വെടിവയ്പുണ്ടായത്. ഇതേതുടര്‍ന്നു പ്രസിഡന്റിനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.

പ്രതിയെ ഉടന്‍തന്നെ സുരക്ഷാ ഉദ്യോസ്ഥര്‍ കസ്റ്റഡിയിലെടുത്തു. സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിയേറ്റ പ്രതിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിയെ പിടികൂടിയശേഷം ട്രംപ് വാര്‍ത്താസമ്മേളനം പുനരാരംഭിച്ചു.അമേരിക്കയിലെ പ്രാദേശിക സമയം 5.50ഓടെയായിരുന്നും സംഭവം. ഏകദേശം പത്ത് മിനിറ്റിന് ശേഷം തിരിച്ചെത്തിയ ട്രംപ് വൈറ്റ് ഹൗസിന് പുറത്ത് ഒരു വെടിവെപ്പ് നടന്നതായി മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു.  വൈറ്റ് ഹൗസിന് അടുത്തായി പെന്‍സില്‍വാനിയയിലെ 17-ാം സ്ട്രീറ്റിലാണ് സംഭവം നടന്നത്. വൈറ്റ് ഹൗസിന് പുറത്ത് അക്രമി മറ്റൊരാളെ വെടിവെയ്ക്കാന്‍ തുനിഞ്ഞപ്പോള്‍ ഇയാളെ സുരക്ഷാ ഉദ്യോഗസ്ഥന്‍ വെടിവച്ച്‌ വീഴ്ത്തുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.

No comments