അന്താരാഷ്ട്ര വിമാന സര്‍വിസുകള്‍ ഒക്ടോബര്‍ ഒന്നു മുതല്‍; നിര്‍ണായക പ്രഖ്യാപനവുമായി സൗദി, തെരഞ്ഞെടുക്കപ്പെട്ട 18 വിമാനത്താവളങ്ങളിലേക്കായിരിക്കും സര്‍വിസുകള്‍.
സൗദിയിലേക്ക് യാത്രതിരിച്ച കാത്തിരിക്കുന്ന പ്രവാസികള്‍ക്ക് സന്തോഷവാര്‍ത്ത. കൊറോണ വ്യാപനത്തെ തുടര്‍ന്ന് സൗദി എയര്‍ലൈന്‍സ് നിര്‍ത്തിവെച്ച അന്താരാഷ്ട്ര സര്‍വിസുകള്‍ ഒക്ടോബര്‍ ഒന്നു മുതല്‍ പുനരാരംഭിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തേക്ക് വരുന്നത്.
അതായത് ഒക്ടോബറില്‍ വളരെ കുറച്ച് രാജ്യങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട 18 വിമാനത്താവളങ്ങളിലേക്കായിരിക്കുമായിരിക്കും സര്‍വിസുകള്‍ ഉണ്ടാകുന്നത്. ശേഷം ഘട്ടംഘട്ടമായി മറ്റു രാജ്യങ്ങളിലെ കൂടുതല്‍ വിമാനത്താവളങ്ങളിലേക്കും സര്‍വിസ് നടത്തുന്നതായിരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കുകയുണ്ടായി.
ദുബൈ, കൈറോ, അമ്മാന്, ഇസ്തംബൂള്‍, പാരിസ്, ധാക്ക, കറാച്ചി, ലണ്ടന്‍, മനില എന്നിവക്കൊപ്പം കോഴിക്കോട്ടേക്കും ഒക്ടോബര്‍ മാസം സര്‍വിസുകള്‍ ആരംഭിച്ചേക്കുമെന്നാണ് സൂചന. ആദ്യ ഘട്ടത്തില്‍ ഇന്ത്യയില്‍നിന്നു കോഴിക്കോട് വിമാനത്താവളത്തിലേക്കു മാത്രമാവും സര്‍വിസുകള്‍ ലഭ്യമാക്കുന്നതാണ്.
എന്നാല്‍, കോഴിക്കോട് വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ക്കുള്ള വിലക്ക് തുടരുകയാണെങ്കില്‍ സര്‍വിസ് കൊച്ചിയിലേക്ക് മാറ്റിയേക്കാമെന്നും വ്യക്തമാക്കുകയുണ്ടായി.
അതേസമയം തുടക്കത്തില്‍ സൗദിയിലെ ജിദ്ദയില്‍നിന്ന് മാത്രമാണ് കോഴിക്കോട്ടേക്കു സര്‍വിസുകള്‍ ഉള്ളത്. ആഴ്ചയില്‍ വ്യാഴം, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ മൂന്നു സര്‍വിസുകള്‍ വീതമായിരിക്കും ജിദ്ദയില്‍നിന്നു കോഴിക്കോട്ടേക്ക് സര്‍വീസുകള്‍ ഉണ്ടാവുക. പുലര്‍ച്ച 2.10ന് ജിദ്ദയില്‍നിന്നു പുറപ്പെടുന്ന വിമാനം രാവിലെ 10.30ന് കോഴിക്കോട്ടെത്തുന്നതായിരിക്കും.
തിരിച്ച് ഉച്ചക്ക് 12ന് കോഴിക്കോട്ടുനിന്നു പുറപ്പെടുന്ന വിമാനം വൈകീട്ട് 3.05ന് ജിദ്ദയിലെത്തുകയും ചെയ്യും. ആയതിനാല്‍ തന്നെ ഇതുസംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ഉടനെ ഉണ്ടായേക്കുമെന്ന വിവരവുമുണ്ട്. അതിനുശേഷമായിരിക്കും സൗദിയുടെ വെബ്സൈറ്റ് വഴിയും ട്രാവല്‍ ഏജന്‍സികള്‍ വഴിയും ടിക്കറ്റ് വില്പന ആരംഭിക്കുക.

No comments