ചെന്നിത്തല മുഖ്യമന്ത്രിയാകാന്‍ അർഹൻ; എന്നാല്‍ ഹൈക്കമാന്റ് ആണ് തീരുമാനിക്കുന്നത്; ഇത്തവണയും താൻ മത്സരിക്കും: ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകാന്‍ അര്‍ഹനാണ് എന്നാല്‍ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് ഹൈക്കമാന്റാണെന്ന്് ഉമ്മന്‍ചാണ്ടി. ഇത്തവണയൂം താന്‍ നിയമസഭയിലേക്ക് മത്സരിക്കുന്നുണ്ടെന്നും പറഞ്ഞു. പ്രതിപക്ഷ നേതാവായി തിളങ്ങുന്ന രമേശ് ചെന്നിത്തലയ്ക്ക് പുറമേ മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ചാണ്ടിയും മത്സര രംഗത്ത് ഉണ്ടാകുമെന്ന് ഉറപ്പായതോടെ കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരാകുമെന്ന ചര്‍ച്ച തുടങ്ങി.
തിരഞ്ഞെടുപ്പിന് ഇനിയും എട്ട് മാസം മാത്രം ബാക്കി നില്‍ക്കേ കോണ്‍ഗ്രസ് തയ്യാറെടുപ്പ് തുടങ്ങിക്കഴിഞ്ഞു. പ്രതിപക്ഷ നേതാവെന്ന നിലയില്‍ നല്ല നിലയിലുള്ള പ്രവര്‍ത്തനമാണ് രമേശ് ചെന്നിത്തല നടത്തിയത്. എന്നാല്‍ കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് ഡല്‍ഹിയില്‍ നിന്നാണ്. തന്റെ സ്ഥാനാര്‍ത്ഥിത്വം സ്ഥിരീകരിച്ചതിനൊപ്പം മുഖ്യമന്ത്രിയെ ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തതോടെ കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകാന്‍ പോര് മുറുകിയതായിട്ടാണ് വിലയിരുത്തല്‍.

No comments