Breaking News

വന്ദേഭാരത് മിഷൻ ആറാം ഘട്ടം; സൗദിയിൽ നിന്ന് ഒമ്പത് അധിക വിമാന സർവീസുകൾ കൂടി.

റിയാദ്:
ഇന്ത്യൻ എംബസി പുറത്തുവിട്ട പുതുക്കിയ ഷെഡ്യൂൾ പ്രകാരം വന്ദേഭാരത് മിഷൻ ആറാം ഘട്ടത്തിൽ സൗദിയിൽ നിന്ന് ഒമ്പത് അധിക വിമാന സർവീസുകൾ കൂടിയുണ്ടാകും. ഈ മാസം പകുതിയോടെയാണ് അധിക സർവീസുകൾ ആരംഭിക്കുക. സെപ്തംബറിലെ ആദ്യ രണ്ടാഴ്ചകളിലെ ഷെഡ്യൂളിൽ കേരളത്തിലേക്കടക്കം 19 സർവീസുകളാണ് മുമ്പ് പ്രഖ്യാപിച്ചിരുന്നത്.

എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ എന്നീ വിമാനക്കമ്പനികളാണ് അധിക സർവീസ് നടത്തുന്നത്. ഇതോടെ വന്ദേ ഭാരത് മിഷൻ ആറാംഘട്ടത്തിൽ കേരളത്തിലേക്കുള്ള 10 സർവീസുകൾ അടക്കം ഇന്ത്യയിലേക്ക് 21 സർവീസുകളുണ്ടാകും.

എയർ ഇന്ത്യ എക്സ്പ്രസ് ദമാം വിമാനത്താവളത്തിൽ നിന്ന് ഇന്നലെ കോഴിക്കോട്ടേക്കും ഇന്ന് കൊച്ചിയിലേക്കും 10, 13, 14 തിയ്യതികളിൽ തിരുവനന്തപുരത്തേക്കും കണ്ണൂരിലേക്കുമാണ് അധിക സർവീസ് നടത്തുന്നത്. പത്താം തിയ്യതി ദമാമിൽ നിന്ന് കണ്ണൂരിലേക്ക് ഇൻഡിഗോ വിമാനമാണ് സർവീസ്നടത്തുക.

റിയാദിൽ നിന്ന് ഇന്നലെ തിരുവനന്തപുരത്തേക്കും 12ാം തിയ്യതി കൊച്ചിയിലേക്കും 13ന് കോഴിക്കോട്ടേക്കുമാണ് സർവീസുകൾ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ആറാം ഘട്ടത്തിൽ ജിദ്ദയിൽ നിന്ന് സർവീസുകൾ ഇല്ല.

No comments