വിവാഹപ്രായം ഇരുപത്തിയൊന്നാക്കുന്നതിനെതിരെ മതപണ്ഡിതൻമാർ രംഗത്ത്...പച്ചയായ യഥാർഥ്യങ്ങൾ ഇനിയും കാണാതെ പോകരുത്.... ബദറുദ്ദീൻ കറന്തക്കാട് ✍️
ചർച്ചിച്ച് കാലം കഴിക്കാനുള്ള ഓരോ കഷ്ണങ്ങൾ(ഇര) ഇട്ട് കൊടുത്താൽ അതും തൂങ്ങിപ്പിടിച്ച് കാലം കഴിച്ചോളും എന്ന ഫാസിസ തന്ത്രം ഒരിക്കൽ കൂടി ജയം കാണുന്നു,
പതിനെട്ടു തികഞ്ഞാൽ പെൺകുട്ടികളെ കെട്ടിച്ചയക്കണമെന്നുള്ള നിയമം ഇസ്ലാമിലുണ്ടോ എന്ന് സംശയം തോന്നുന്ന തരത്തിൽ ചർച്ചകൾ കൊഴുക്കുമ്പോൾ ചില യാഥാർത്യത്തിലേക്ക് ശ്രദ്ധ ക്ഷണിക്കാതെ പോകാനാവില്ല,
പതിനെട്ട് തികഞ്ഞപ്പോൾ പെണ്ണായ് പിറന്നതിൻ്റെ പേരിൽ അവളുടെ സ്വപ്നങ്ങൾക്ക് പരിഗണന നൽകാതെ നിക്കാഹെന്ന നീതി നടപ്പാക്കി കെട്ടിച്ചു വിട്ട(ബാധ്യത ഒഴിവാക്കിയ) ഒരുപാട് പെൺകുട്ടികൾ ഭർത്താവിൽ നിന്നുള്ള ചിലവിനും ജീവനാംശത്തിനും വേണ്ടി കോടതി വരാന്തകൾ കയറിയിറങ്ങുകയാണ്,
കുടുംബ കോടതിയുടെ വരാന്തയിൽപ്പോയി രാവിലേ മുതൽ ഉച്ചവരെ ഒന്ന് നിൽക്കാമോ ?
എങ്കിൽ അവിടെ കാണാനാവും നാം കെട്ടിച്ചു വിടാൻ ധൃതി കാട്ടിയ പെൺമക്കളുടെ നൂറ് കണക്കിന് കണ്ണീർക്കഥകൾ,
200 പവനും കാറും ബിസിനസ്സ് ആവശ്യാർത്ഥം 10 ലക്ഷം രൂപയും കൊടുത്ത് കടമ നിർവ്വഹിച്ച ഒരു 20 വയസ്സായ പൊന്നുമോൾ അക്കൂട്ടത്തിലൊരാളാണ്,
പ്ലസ് റ്റു എക്സാമിൽ 92% മാർക്ക് വാങ്ങിയ ആ കുട്ടിക്ക് മോഹം ഇഞ്ചീനിയറാവാനായിരുന്നു,
പാഠവിഷയങ്ങളിലെന്നപോലെ പാഠ്യേതര വിഷയങ്ങളിലും മിടുക്കിയായിരുന്ന ആ കുട്ടിക്ക് നല്ലൊരു ഭാവിയുണ്ടായിരുന്നു,
കെട്ടിച്ചു വിടാൻ ചെലവഴിച്ചതിൻ്റെ ചെറിയൊരംശം ചെലവാക്കി പടിപ്പിച്ചിരുന്നെങ്കിൽ ഒരു പക്ഷേ ആ കുട്ടിയുടെ അവസ്ഥ മറ്റൊന്നാകുമായിരുന്നു,
20 വയസ്സിൽ ഒക്കത്ത് കുട്ടിയേയുമെടുത്ത് കോടതി വരാന്തയിൽ നിൽക്കേണ്ട ഗതികേട് ആ പൊന്നുമോൾക്കുണ്ടാവുമായിരുന്നില്ല,
ആൺകുട്ടിയായി പിറന്നാൽ ഒരു നയവും പെൺകുട്ടിക്ക് മറ്റൊരു നയവും നടപ്പിൽ വരുത്തി നടപ്പാക്കുന്ന ഇരട്ടനീതികൊണ്ട് ആയിരക്കണക്കിന് പെൺമക്കൾ സ്വന്തം സ്വപ്നം മറ്റൊരുത്തന് പണയപ്പെടുത്തി കണ്ണീർവാർക്കുന്നുണ്ട്
തർക്കത്തിനു വേണ്ടി പലതും പറഞ്ഞേക്കാം വിമർശിച്ചേക്കാം പക്ഷേ പച്ചയായ യാഥാർത്ഥ്യം ഒരു പാട് കാണുകയും ഇടപെടുകയും ചെയ്ത അനുഭവത്തിൽ നിന്ന് കിട്ടിയ പാഠം വളരെ വലുതാണ്
സംശയം ദുരീകരിക്കണമെന്ന ആഗ്രഹമുണ്ടെങ്കിൽ ചർച്ചകൾക്കും സെമിനാറുകൾക്കും പ്രസ്ഥാവനകൾക്കും ഇടയിൽ അൽപ്പസമയം ലെഭിച്ചാൽ കുടുംബകോടതിയുടെ വരാന്തയിലേക്ക് ക്ഷണിക്കുന്നു
പറഞ്ഞതിലും വലിയ യാഥാർത്ഥ്യങ്ങൾ നിങ്ങൾക്കവിടെ കാണാം,
No comments