Breaking News

നന്മമരം സുരേഷ് കോടാലിപ്പറമ്പനായി റിയാസ് ഖാന്‍; മായക്കൊട്ടാരം വരുന്നു


‘ചെറ്റക്കണ്ടി വസന്തയുടെ പല്ല് മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കായി നിങ്ങള്‍ നല്‍കിയത് 17 മണിക്കൂറില്‍ 3 കോടി 45 ലക്ഷത്തി 391 രൂപ 39 പൈസ, സഹായിച്ചവര്‍ക്കും സഹകരിച്ചവര്‍ക്കും നന്ദി എന്ന് നന്മമരം സുരേഷ് കോടാലിപറമ്പന്‍’ മായക്കൊട്ടാരം എന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിലാണ് ഈ വാക്കുകളുള്ളത്.

കെഎന്‍ ബൈജുവാണ് മായക്കൊട്ടാരം സംവിധാനം ചെയ്യുന്നത്. റിയാസ് ഖാനാണ് ചിത്രത്തിലെ പ്രധാന കഥാപാത്രമായ സുരേഷ് കോടാലിപ്പറമ്പനെ അവതരിപ്പിക്കുന്നത്. കേശവദേവ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

ജയൻ ചേർത്തല, സമ്പത് രാമൻ,മാമുക്കോയ,നാരായണൻ കുട്ടി,സജു കൊടിയൻ,കേശവ് ദേവ്,കുളപ്പുള്ളി ലീല എന്നിവരും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്യുന്നു. 

അജയ് സരിഗമയാണ് ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത്. റഫീക്ക് അഹമ്മദ്, രാജീവ് ആലുങ്കല്‍, മുരുകന്‍ കാട്ടാക്കട എന്നിവരാണ് ഗാനരചന.

അനുരാധ ശ്രീറാം, ബിജു നാരായണന്‍, മധു ബാലകൃഷ്ണന്‍ എന്നിവരാണ് ഗാനങ്ങള്‍ ആലപിക്കുന്നത്.

No comments