Breaking News

ഭാര്യ പൊലീസിൽ പരാതി നൽകി; ഭർത്താവ് പ്രതികാരമായി കോടാലികൊണ്ട് വെട്ടിപ്പരിക്കേൽപിച്ചു

 

മലപ്പുറം: നിലമ്പൂർ വഴിക്കടവിൽ ഭാര്യയെ ഭർത്താവ് കോടാലികൊണ്ട് വെട്ടി പരിക്കേൽപ്പിച്ചു. വഴിക്കടവ് കെട്ടുങ്ങൽ പാതാരി മുഹമ്മദ് സലീമാണ് ഭാര്യയെ കൈക്കോടാലികൊണ്ട് വെട്ടിയത്. ഇയാളെ വഴിക്കടവ് പൊലീസ് അറസ്റ്റ് ചെയ്തു. ഭാര്യ സീനത്തിനെ ഗുരുതര പരുക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

ഭർത്താവ് മദ്യലഹരിയിൽ മർദിക്കുന്നുവെന്ന് ഇന്നലെ വൈകുന്നേരം സീനത്ത് വഴിക്കടവ് പൊലീസിൽ പരാതി നൽകിയിരുന്നു. ഫോൺ വഴിയാണ് സീനത്ത് പരാതി പൊലീസിനെ അറിയിച്ചത്. ഇത് അന്വേഷിക്കാൻ വഴിക്കടവ് പൊലീസ് എത്തിയ സമയത്ത് സലീം ഒളിച്ചിരുന്നു. പൊലീസ് മടങ്ങിയ ശേഷം രാത്രിയോടെ വീട്ടിൽ ഉണ്ടായിരുന്ന കൈക്കോടാലി കൊണ്ട് സലീം സീനത്തിനെ ക്രൂരമായി ആക്രമിക്കുകയായിരുന്നു.

1 comment: