Breaking News

നടി ചിത്ര വിട പറഞ്ഞു, അന്ത്യം ഹൃദയാഘാതത്തെ തുടർന്ന്


ചെന്നൈ: പ്രശസ്ത തെന്നിന്ത്യൻ നടി ചിത്ര അന്തരിച്ചു. 55 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് പുലർച്ചെയാണ് ചെന്നൈയിൽ മരണമുണ്ടായത്. തമിഴ്, മലയാളം. തെലുങ്കു അടക്കം വിവിധ ഭാഷകളിലായി ചെറുതും വലുതുമായ നൂറിലേറെ ചിത്രങ്ങളുടെ ഭാഗമായിരുന്നു ചിത്ര. അമരം, ഒരു വടക്കൻ വീരഗാഥ, പഞ്ചാഗ്നി, അദ്വൈതം, ദേവാസുരം, ആട്ടക്കലാശം, ഏകലവ്യൻ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതയായിരുന്നു ചിത്ര. ആട്ടക്കലാശം ആയിരുന്നു മലയാളത്തിലെ ആദ്യ ചിത്രം. സംസ്കാരം  വൈകീട്ട്  4 മണിക്ക്  ചെന്നൈ  സാലിഗ്രാമത്തിൽ നടക്കും

No comments