Breaking News

തമിഴ്നാട്ടിലും ഡൽഹിയിലും കൂടുതൽ ഇളവുകൾ; തിയറ്ററുകൾ തുറക്കാമെന്ന് സ്റ്റാലിൻ, കടകൾ തുറക്കാൻ സമയപരിധിയില്ലെന്ന് കെജ്രിവാൾ


കോവിഡ് കേസുകൾ കുറയുന്ന പശ്ചാത്തലത്തിൽ ഡൽഹിയിലും തമിഴ്നാട്ടിലും മുഖ്യമന്ത്രിമാർ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. ഡൽഹിയിൽ മാർക്കറ്റുകളും കടകളും സാധാരണപോലെ തുറന്നുപ്രവർത്തിക്കുമെന്ന് ഡൽഹിമുഖ്യമന്ത്രി കെജ്രിവാൾ അറിയിച്ചു.

‘ഇതുവരെ ഡൽഹിയിലെ മാർക്കറ്റുകൾ എട്ട് മണിവരെ മാത്രമേ തുറക്കാൻ അനുമതിയുണ്ടായിരുന്നുള്ളൂ. കോവിഡ് കേസുകളുടെ എണ്ണം കുറഞ്ഞതിനാൽ ഈ നിയന്ത്രണം പിൻവലിക്കുകയാണ്’-കെജരിവാൾ പറഞ്ഞു.

ഇതുവരെ, ഡൽഹിയിലെ മാർക്കറ്റുകൾ രാത്രി 8 മണി വരെ മാത്രമേ തുറക്കാൻ അനുമതിയുണ്ടായിരുന്നുള്ളൂ. കോവിഡ് കേസുകളുടെ എണ്ണം കുറഞ്ഞതിനാൽ ഈ നിയന്ത്രണം പിൻവലിക്കുകയാണ്’– എന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

അതേസമയം സെപ്തംബർ ആറ് വരെ ലോക്ഡൗൺ നീട്ടിയെങ്കിലും സിനിമ തിയറ്ററുകളും സ്കൂളുകളും തുറക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ അറിയിച്ചു.

ഓഗസ്റ്റ് 23 മുതൽ തിയറ്ററുകൾ തുറക്കുമെന്നും 50 ശതമാനം പേരെ ഉൾക്കൊള്ളിച്ച് തിയേറ്റർ തുറക്കാൻ അനുമതി നൽകിയിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു. തിയേറററിലെ ജീവനക്കാർ പ്രതിരോധ കുത്തവയ്പ്പ് എടുത്തിട്ടുണ്ട് എന്നത് ഉടമകൾ ഉറപ്പാക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.

സെപ്റ്റംബർ ഒന്നു മുതൽ സ്കൂളുകളും കോളജുകളും തുറക്കും. 9 മുതൽ 12 വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്കാണ് സെപ്റ്റംബർ ഒന്നു മുതൽ ക്ലാസുകൾ ആരംഭിക്കുന്നത്.

ബാറുകൾ തുറക്കാനും ബീച്ചുകളിൽ സന്ദർശകരെ അനുവദിക്കാനും തീരുമാനിച്ചിട്ടുണ്ട്. മൃഗശാലകളിലും സന്ദർശകരെ അനുവദിക്കും. ആന്ധ്രാപ്രദേശിൽനിന്നും കർണാടകയിൽനിന്നുമുള്ള ബസ് സർവീസുകൾക്കും അനുമതി നൽകി

No comments