Breaking News

ഇന്ത്യ ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റിന് ഇന്ന് തുടക്കം: ബ്രോഡിന് പിന്നാലെ ജെയിംസ് ആന്‍ഡേഴ്സണും കളിക്കില്ലെന്ന് സൂചന

ഇന്ത്യ ഇംഗ്ലണ്ട് അഞ്ച് ടെസ്റ്റ് മത്സര പരമ്പരയിലെ രണ്ടാം മല്‍സരം ഇന്ന് ആരംഭിക്കുമ്പോൾ പരുക്ക് രണ്ട് ടീമുകള്‍ക്കും തലവേദന ആവുകയാണ്. ഇന്ത്യന്‍ താരം ഷാര്‍ദുല്‍ ഠാക്കൂര്‍ രണ്ടാം ടെസ്റ്റില്‍ കളിക്കില്ലെന്ന് നായകന്‍ കോഹിലി അറിയിച്ചു. സമനിലയിലായ ആദ്യ ടെസ്റ്റില്‍ ഷാര്‍ദുല്‍ ഠാക്കൂര്‍ 4 വിക്കറ്റുകള്‍ വീഴ്ത്തി, പക്ഷേ അദ്ദേഹത്തിന്റെ അഭാവം രണ്ടാം ടെസ്റ്റില്‍ തിരിച്ചടിയാകുമെങ്കിലും ടീമില്‍ അശ്വിന്‍ എത്തുന്നത് ആശ്വാസം നല്‍കും.


അതേസമയം ഇംഗ്ലണ്ട് നിരയിൽ സ്റ്റുവര്‍ട് ബ്രോഡിന് പിന്നാലെ ജെയിംസ് ആന്‍ഡേഴ്സണും കളിക്കുന്നത് സംശയത്തിലാണെന്നാണ് എന്നാണ് ലഭിയ്ക്കുന്ന വിവരം. 2016ന് ശേഷം ഇത് ആദ്യമായാണ് രണ്ട് താരങ്ങളുമില്ലാതെ ഇംഗ്ലണ്ട് ഒരു ടെസ്റ്റിന് ഇറങ്ങുന്നത്. ഇരു താരങ്ങളുമില്ലാത്തതിനാല്‍ ലങ്കാഷയറിന്റെ പേസര്‍ സാഖിബ് മഹമ്മൂദിനെ ഇംഗ്ലണ്ട് സ്ക്വാഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ട്രെന്റ് ബ്രിഡ്ജില്‍ നടന്ന ആദ്യ ടെസ്റ്റ് സമനിലയില്‍ അവസാനിച്ചപ്പോള്‍ അഞ്ച് മത്സരങ്ങളുടെ പരമ്പര നിലവില്‍ 0-0 എന്ന നിലയിലാണ്. ആദ്യ ടെസ്റ്റില്‍ മഴ 5 ദിവസം വില്ലനായി എത്തിയതോടെയാണ് മല്‍സരം സമനിലയില്‍ അവസാനിച്ചത്.

No comments