കരള്‍ മാറ്റിവെച്ചിട്ട് പത്ത് വര്‍ഷം, വിജയേട്ടന് ഇത്തവണ ഓണപ്പുടവ ആസ്റ്റര്‍ മിംസിനൊപ്പം
ലിവര്‍ സിറോസിസ് ന്നെ ഗുരുതരമായ കരള്‍ രോഗം ബാധിച്ച് ജീവിതം പൂര്‍ണ്ണ വിരാമത്തിന് തൊട്ടടുത്തെത്തിയപ്പോഴാണ് കോഴിക്കോട് സ്വദേശിയായ വിജയന്‍ കരള്‍ മാറ്റിവെക്കലിന് വിധേയനായത്. സ്വന്തം ഭാര്യ സിന്ധു തന്നെ പകുത്ത് നല്‍കിയ പാതി കരളുമായി കഴിഞ്ഞ പത്ത് വര്‍ഷവും ആരോഗ്യത്തോടെ ജീവിക്കുകയാണ് വിജയന്‍ എന്ന കോഴിക്കോട് സ്വദേശി. ഉത്തര കേരളത്തിലെ ആദ്യ കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ വ്യക്തികൂടിയാണ് വിജയന്‍.
അവയവം മാറ്റിവെക്കുന്നതിനെ കുറിച്ച് വ്യാപകമായ തെറ്റിദ്ധാരണകള്‍ പ്രചരിക്കുന്ന ഈ കാലത്ത് അത്തരെ പ്രചരണങ്ങള്‍ തെറ്റാണ് എന്നതിനുള്ള ജീവിക്കുന്ന ഉദാഹരണം കൂടിയാണ് ഇദ്ദേഹം. ചുരുങ്ങിയ കാലയളവിനുള്ളില്‍ നൂറില്‍ അധികം കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയകളാണ് കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ പൂര്‍ത്തീകരിച്ചിരിക്കുന്നത്. സങ്കീര്‍ണ്ണമായ ഈ ശസത്രക്രിയകളെ അതിജീവിച്ച് ആരോഗ്യപൂര്‍ണ്ണമായ ജീവിതം നയിക്കുവാന്‍ ശസ്ത്രക്രിയയ്ക്ക് വിധേയരായ ഭൂരിഭാഗം പേര്‍ക്കും സാധിച്ചിരിക്കുന്നു. ശസ്ത്രക്രിയ്ക്ക് വിധേയരായ മുഴുവന്‍ പേര്‍ക്കും ഈ വര്‍ഷത്തെ ഓണപ്പുടവ ആസ്റ്റര്‍ മിംസിന്റെ വകയായിരുന്നു.
ഡോ. അനീഷ്‌കുമാര്‍, ഡോ. സജീഷ് സഹദേവന്‍, ഡോ. എബ്രഹാം മാമ്മന്‍, ഡോ. സീതാലക്ഷ്മി, ഡോ. അഭിഷേക് രാജന്‍, ഡോ. നൗഫല്‍ ബഷീര്‍, ഡോ. ഗിരീഷ് ജി എന്‍, ഡോ. ജുബിന്‍ കമര്‍, ഡോ. നൗഷിഫ് എം, ഡോ. ടോണി ജോസ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

No comments