Breaking News

അജ്ഞാത രോഗം; ഉത്തര്‍പ്രദേശില്‍ പത്ത് ദിവസത്തിനിടെ 46 കുട്ടികള്‍ മരിച്ചു; സ്‌കൂളുകള്‍ പൂട്ടാന്‍ നിര്‍ദ്ദേശം


ഫിറോസാബാദ്: ഉത്തര്‍പ്രദേശില്‍ പത്ത് ദിവസത്തിനിടെ 45 കുട്ടികള്‍ അജ്ഞാതരോഗം ബാധിച്ച് മരിച്ചു. കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ കുട്ടികളടക്കം 53 പേരാണ് ഫിറോസാബാദില്‍ മരിച്ചത്.

ഭൂരിഭാഗം കുട്ടികള്‍ വൈറല്‍ പനി ബാധിച്ചവരാണെന്നും ചിലര്‍ക്ക് ഡെങ്കിപ്പനി ബാധിച്ചതായും ഫിറോസാബാദ് മെഡിക്കല്‍ കോളേജിലെ ചൈല്‍ഡ് സ്‌പെഷ്യലിസ്റ്റ് ഡോ. എല്‍.കെ. ഗുപ്ത പറഞ്ഞു.

ഉയര്‍ന്ന പനിയും കുറഞ്ഞ പ്ലേറ്റ്ലെറ്റുകളുടെ എണ്ണവും  രോഗലക്ഷണങ്ങളായി കണ്ടെത്തിയിട്ടുണ്ട്. നിലവില്‍ 186 പേരാണ് ആശുപത്രിയില്‍ രോഗം ബാധിച്ച് പ്രവേശിക്കപ്പെട്ടിരിക്കുന്നത്.

രോഗികളുടെ രക്തസാമ്പിളുകള്‍ ലഖ്‌നൗ സഞ്ജയ് ഗാന്ധി ബിരുദാനന്തര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലേക്ക് അയച്ച് പഠനവിധേയമാക്കാനാണ് തീരുമാനം.

No comments