Breaking News

കൊവിഡ് വ്യാപന തോത് പത്ത് ദിവസങ്ങള്‍ക്കകം കുറയും, പ്രതിസന്ധിയുണ്ടാകില്ലെന്ന് വിലയിരുത്തല്‍


തിരുവനന്തപുരം: കേരളത്തില്‍ നിലവില്‍ വൈറസ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ കൊവിഡ് വ്യാപന തോത് പത്ത് ദിവസങ്ങള്‍ക്കകം കുറയുമെന്ന് സര്‍ക്കാറിന്റെ പ്രോജക്ഷന്‍ റിപ്പോര്‍ട്ട് വിലയിരുത്തല്‍. രോഗ വ്യാപന തോത് കണക്കാക്കുന്ന കോവിഡ് ആര്‍ ഘടകം ഈയാഴ്ച ഇതു വീണ്ടും ഉയര്‍ന്നില്ലെങ്കില്‍ പ്രതിസന്ധിയുണ്ടാകില്ലെന്നാണു വിലയിരുത്തല്‍.

ഒരാളില്‍നിന്ന് എത്ര പേരിലേക്കു രോഗം പകരുമെന്നു കണക്കാക്കാന്‍ ഉപയോഗിക്കുന്ന സൂചകമാണ് ആര്‍ ഘടകം. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ സംസ്ഥാനത്തെ 0.96ല്‍ നിന്ന് 1.5 ആയി ഉയര്‍ന്നിരുന്നു. ഓണത്തിനു ശേഷം ആര്‍ 2 വരെ ഉയരാമെന്ന നേരത്തേ ആശങ്കയായിരുന്നു സംസ്ഥാനത്തിന് പിന്നിലുണ്ടായിരുന്നത്.

പുതിയ സാഹചര്യത്തില്‍ ഈ തോതില്‍ ഉയര്‍ച്ച ഉണ്ടാകാത്ത പക്ഷം ആശങ്കയ്ക്കും സാധ്യയില്ല. അതേസമയം, ഈയാഴ്ച അവസാനത്തോടെ രോഗികളുടെ എണ്ണം ദിവസം 40,000 ത്തിനു മുകളിലെത്താമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്.
എന്നാല്‍, സംസ്ഥാനത്ത് വാക്സിനേഷന്‍ നടപടികള്‍ വേഗത്തിലാവുന്നതിനാല്‍ തന്നെ ഗുരുതര പ്രശ്നങ്ങള്‍ ഉണ്ടാവില്ലെന്നുമാണ് കണക്കുകൂട്ടല്‍.

No comments