Breaking News

സിക്സർ വെയ്ഡ് പാകിസ്താനെ തകർത്ത് ആസ്ട്രേലിയ ഫൈനലിൽ


പാകിസ്താനെ 5 വിക്കറ്റിന് തകർത്ത് ആസ്‌ത്രേലിയ ടി20 ലോകകപ്പിന്റെ ഫൈനലിൽ. അവസാന ഓവറുകളിൽ വെടിക്കെട്ട് പ്രകടനം പുറത്തെടുത്ത മാത്യു വെയ്ഡും മാർക്കസ് സ്റ്റോയ്‌നെയ്‌സുമാണ് ആസ്‌ത്രേലിയക്ക് അനായാസം ജയം സമ്മാനിച്ചത്.

പാകിസ്താൻ ഉയർത്തിയ ഉയർത്തിയ 177 റൺസ് വിജയലക്ഷ്യം ആറു പന്തുകൾ ശേഷിക്കേ ഓസ്ട്രേലിയ മറികടന്നു.

നവംബർ 14-ന് നടക്കുന്ന ഫൈനലിൽ ഓസീസ്, ന്യൂസീലൻഡിനെ നേരിടും.

ഒരു ഘട്ടത്തിൽ അഞ്ചിന് 96 റൺസെന്ന നിലയിൽ തോൽവി മുന്നിൽ കണ്ട ഓസീസിനെ ആറാം വിക്കറ്റിൽ 81 റൺസ് കൂട്ടിച്ചേർത്ത മാർക്കസ് സ്റ്റോയ്നിസ് - മാത്യു വെയ്ഡ് സഖ്യമാണ് അവിശ്വസനീയ ജയം സമ്മാനിച്ചത്.

No comments