ദുബായ് മലബാർ കലാ സാംസ്കാരിക വേദിയുടെ അവാർഡുകൾ പ്രഖ്യാപിച്ചു
ബിസിനസ് എക്സലൻസി പുരസ്‌കാരം: ഇഖ്‌ബാൽ മാർക്കോണി ,ബിസിനസ് പേഴ്സണാലിറ്റി ഓഫ് ദി ഇയർ ബല്ലേക്കെരെസന്തോഷ്.
ലെജൻഡറി മീഡിയ അവാർഡ് അപർണ കുറുപ്പ്
പേഴ്സണാലിറ്റി ഓഫ് റേഡിയോ വൈശാഖ് ( GOLDFM) തെരഞ്ഞെടുത്തു
ചെർക്കളം അബ്ദുല്ല സാഹിബിന്റെ നാമധേയത്തിലുള്ള സാമൂഹിക സേവന പുരസ്കാരങ്ങൾ
അബ്ദുല്ല മദിമൂല അഡ്വ: ഇബ്രാഹിം ഖലീൽ അൻവർ ചേരങ്കൈ(ഗോൾഡൻ സിഗ് നേറ്റർ) അച്ചു മുഹമ്മദ് തളങ്കര യേയും തെരഞ്ഞെടുത്തു.
കെ എം അഹമ്മദ് മാഷിന്റെ നാമധേയത്തിലുള്ള മാധ്യമ പുരസ്‌കാരം രാജു മാത്യു അരുൺ പാറാട്ട് മഹേഷ് കണ്ണൂർ നാഷിഫ് അലീമിയ യെയും തെരഞ്ഞെടുത്തു.
ദുബായ്: ദുബായ് മലബാർ കല സാംസ്കാരികവേദിയുടെ ഈവർഷത്തെ അവാർഡുകൾ പ്രഖ്യാപിച്ചു.
ബിസിനസ് മൂല്യവത്തായ സാമൂഹികസേവനം മാധ്യമ രംഗം തുദങ്ങിയ വ്യത്യസ്ത മേഘലകളിൽ വ്യക്തി മുദ്ര പതിപ്പിച്ച വ്യക്തിത്വങ്ങൾക്കാണ് പുരസ്‌കാരങ്ങൾ നൽകുന്നത്. മലബർ കല സാസ്കാരിക വേദിയുടെ 23-ാം വാർഷിക ഘോഷവും യു.എ. ഇ യുടെ 50ാം ദേശിയ ദിനാഘോഷ സമാപനവും സ്നേഹപൂർവ്വം 2022 എന്ന അവാർഡ് നിശയിൽ പുരസ്കാര സമർപ്പണം നടത്തും.
ഈവർഷത്തെ ബിസിനസ് എക്സലൻസി അവാർഡിന് പ്രമുഖ വ്യവസായി ഇഖ്‌ബാൽ മാർക്കോണിയെയും ബിസിനസ് പേഴ്സണാലിറ്റി ഓഫ് ദി ഇയർ അവാർഡിന് ബല്ലേക്കെരെ സന്തോഷിനെയും തെരഞ്ഞെടുത്തു.
മീഡിയ എക്‌സലൻസി അവാർഡിന് അപർണകുറുപ്പ് (NEWS18 കേരള),
പേഴ്സണാലിറ്റി ഓഫ് റേഡിയോ വൈശാഖ് ( GOLDFM) തെരഞ്ഞെടുത്തു
ചെർക്കളം അബ്ദുല്ല സാഹിബിന്റെ നാമധേയത്തിലുള്ള സാംസ്‌കാരിക ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള പുരസ്‌കാരങ്ങൾക്ക്
അബ്ദുല്ല മദിമൂല ( സോഷ്യൽ കമ്മിറ്റഡ് പെഴ്സണാലിറ്റി ) അഡ്വ: ഇബ്രാഹിം ഖലീൽ (ഔട്ട് സ്റ്റാൻഡിങ് പെർഫോമൻസ് ഇൻ സോഷ്യൽ വർക്ക് ) അൻവർ ചേരങ്കൈ (ഗോൾഡൻ സീഗ് നേറ്റർ ) അച്ചു മുഹമ്മദ് തളങ്കര (സോഷ്യൽ ഹീറോസ് ഇൻ ചാരിറ്റി )
കെ എം അഹമ്മദ് മാഷിന്റെ നാമധേയത്തിലുള്ള മാധ്യമ പുരസ്‌കാരത്തിന് രാജു മാത്യു (പ്രിന്റഡ് മീഡിയ അവാർഡ് മലയാളമനോരമ ) അരുൺ പാറാട്ട് (ടെലിവിഷൻ അവാർഡ് NEWS24 ), മഹേഷ് കണ്ണൂർ(പ്രസന്റർ ഓഫ് റേഡിയോ- RADIOASIA ) നാഷിഫ് അലീമിയ (വൈബ്രന്റ് മീഡിയ പേഴ്സണാലിറ്റി തത്സമയം ) യെയും മാധ്യമ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തു.
ജനുവരി 14 ന് ദുബായ് വുമൺ അസോസിയേഷനിൽ വെച്ച് നടക്കുന്ന സ്നേഹപൂർവ്വം 2022 എന്ന പ്രൗഡ ഗംഭിരമായ ചടങ്ങിൽ അവാർഡുകൾ സമർപ്പിക്കും അറബ് മേഖലയിലെയും സാമൂഹിക സാംസ്‌കാരിക വ്യവസായ രംഗത്തെ പ്രമുഖരും ചടങ്ങിൽ സംബന്ധിക്കും പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയാതായി സംഘടക സമിതി ഭാരവായികളായ അറബ് പ്രമുഖൻ അഡ്വ: താരിക്നസീർ സാലെ ദുബായ് മലബാർ കലാ സാംസ്കാരിക വേദി ജനറൽ കൺ വീനർ അഷ്‌റഫ് കർള നാസർ മുട്ടം. ബഷീർ പള്ളിക്കര നസീർ കൊടുവള്ളി നൗഷാദ് കന്യപ്പാടി ടി എ ഹനീഫ കോളിയടുക്കം റാഫി പള്ളിപ്പുറം സലാം കന്യപ്പാടി ഷബീർ കീഴുർ ഷാഹുൽ തങ്ങൾ ആദിൽ സാദിഖ് ECH, ഷായിന നവാസ് നാസർ കോളിയടുക്കം മുനീർ ബെരിക്കെ എന്നിവർ അറിയിച്ചു.
No comments