Breaking News

ലയണല്‍ മെസ്സിക്ക് കോവിഡ്


സൂപ്പര്‍ താരം ലയണല്‍ മെസ്സിയടക്കം നാല് പി.എസ്.ജി താരങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചു. പി.എസ്.ജി യുടെ ഔദ്യോഗിക വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്. ലയണൽ മെസ്സിക്ക് പുറമെ ടീമിന്റെ ലെഫ്റ്റ് ബാക്ക് ജുവാൻ ബെർനറ്റ്, ബാക്ക് അപ് ഗോൾകീപ്പർ സെർജിയോ റികോ , മിഡ്ഫീൽഡർ നതാൻ ബിറ്റുമസാല എന്നിവർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തിങ്കളാഴ്ച ഫ്രഞ്ച് കപ്പിൽ ഫെഗ്നിസിനെ നേരിടാനിരിക്കെയാണ് താരങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ച വാര്‍ത്ത പുറത്ത് വരുന്നത്. ഫ്രഞ്ച് ലീഗിലെ മറ്റൊരു ക്ലബ്ബായ മൊണോക്കെയിലെ ഏഴ് താരങ്ങള്‍ക്ക് കോവിഡ് സ്ഥിരികരിച്ച വാര്‍ത്ത കഴിഞ്ഞയാഴ്ച പുറത്ത് വന്നിരുന്നു

No comments