രാജ്യത്ത് 1,72,433 പുതിയ കോവിഡ് കേസുകള്‍; ടിപിആര്‍ 11 %
രാജ്യത്ത് 1,72,433 പുതിയ കോവിഡ് കേസുകള്‍; ടിപിആര്‍ 11 %
ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് 9.26 ശതമാനത്തിൽ നിന്ന് 11 ആയി ഉയർന്നു.
1008 മരണം
രാജ്യത്ത് കോവിഡ് കണക്കില്‍ കഴിഞ്ഞ ദിവസത്തേക്കാള്‍ ആറ് ശതമാനം വര്‍ധനവ്. 1,72,433 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 1008 പേര്‍ രോഗബാധിതരായി മരിച്ചു. 2,59,107 പേര്‍ക്കാണ് രോഗമുക്തി. കൊവിഡ് പൊസിറ്റിവിറ്റി നിരക്ക് 9.26 ശതമാനത്തിൽ നിന്ന് 11 ആയി ഉയർന്നു.
അതേസമയം, 15 മുതൽ 18 വയസ് വരെയുള്ളവരിൽ രണ്ടാം ഡോസ് വാക്സിൻ വിതരണം കാര്യക്ഷമമാക്കണമെന്ന് ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. ജനുവരി മൂന്നിനാണ് 15 മുതൽ 18 വയസുവരെയുള്ള വിഭാഗക്കാർക്ക് വാക്സിൻ വിതരണം ആരംഭിച്ചത്. ഇതിൽ കോവാക്സിൻ എടുത്തവരിൽ 28 ദിവസം പൂർത്തിയാകുന്ന സാഹചര്യത്തിലാണ് മന്ത്രാലയത്തിന്റെ നിർദേശം.
No comments