മറുനാട്ടില്‍ മലയാളത്തിന്റെ അഭിമാനം; ബഹ്‌റൈന്‍ ഗോള്‍ഡന്‍ വിസ നേടുന്ന ആദ്യത്തെ വ്യക്തിയായി എംഎ യൂസഫലി
മറുനാട്ടില്‍ മലയാളത്തിന്റെ അഭിമാനം; ബഹ്‌റൈന്‍ ഗോള്‍ഡന്‍ വിസ നേടുന്ന ആദ്യത്തെ വ്യക്തിയായി എംഎ യൂസഫലി
മനാമ: മറുനാട്ടില്‍ മലയാളികളുടെ അഭിമാന താരമാണ് പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എംഎ യൂസഫലി. നാടിനോടുള്ള സ്‌നേഹവും കരുതലും കൊണ്ടും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാലും ജനമനസുകളില്‍ ഇടം നേടിയ ഇദ്ദേഹം ഇപ്പോഴിതാ ബഹ്‌റൈന്‍ പ്രഖ്യാപിച്ച 10 വര്‍ഷത്തെ ഗോള്‍ഡന്‍ വിസ നേടുന്ന ആദ്യ വ്യക്തിയായി വാര്‍ത്തകളില്‍ ഇടം പിടിച്ചിരിക്കുകയാണ്.
ഇന്ന് ഗുദൈബിയ പാലസില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ആദ്യ ഗോള്‍ഡന്‍ വിസ 001 നമ്പറില്‍ എംഎ യുസുഫലിക്ക് നല്‍കാന്‍ തീരുമാനമായത്. ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ രാജകുമാരന്‍ എന്നിവരുമായും യൂസഫലി ഇന്ന് മനാമയില്‍ വെച്ച് കൂടിക്കാഴച നടത്തി.
ഈ ബഹുമതി ലഭിച്ചത് എന്റെ ജീവിതത്തില്‍ വളരെ അഭിമാനകരവും എളിമയുള്ളതുമായ നിമിഷമാണെന്നും രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫക്കും പ്രധാനമന്ത്രിയും കിരീടാവകാശിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫക്കും ബഹ്‌റൈന്‍ സര്‍ക്കാരിനും ആത്മാര്‍ത്ഥമായി നന്ദി പറയുന്നതായും ഗോള്‍ഡന്‍ വിസ നമ്പര്‍ 001 ലഭിച്ച ശേഷം യൂസഫലി പറഞ്ഞു.
ഗോള്‍ഡന്‍ വിസ പ്രഖ്യാപിച്ച ഭരണാധികാരികളുടെ തീരുമാനം ഈ മേഖലയിലെ പ്രധാന നിക്ഷേപ-വ്യാപാര കേന്ദ്രങ്ങളിലൊന്നായി ബഹ്‌റൈന്റെ പ്രതിച്ഛായ വര്‍ദ്ധിപ്പിക്കുമെന്നും പുതിയ നിക്ഷേപകരെ ആകര്‍ഷിക്കുകയും നിലനിര്‍ത്തുകയും ചെയ്യുമെന്നത്തില്‍ സംശയമില്ലെന്നും യൂസഫലി കൂട്ടിച്ചേര്‍ത്തു
നിക്ഷേപ വര്‍ധനക്കൊപ്പം ആഗോള പ്രതിഭകളെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെ ഗോള്‍ഡന്‍ റെസിഡന്‍സി വിസ നല്‍കുമെന്ന് കഴിഞ്ഞ തിങ്കളാഴ്ചയാണ് ബഹ്‌റൈന്‍ പ്രഖ്യാപിച്ചത്. വിഷന്‍ 2030ന് അനുസൃതമായി ഈ വിസയുടെ സമാരംഭം എല്ലാ തലങ്ങളിലും കുതിച്ചുചാട്ടമുണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രഖ്യാപന വേളയില്‍ അധികൃതര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
അതേസമയം, 2018-ലാണ് യുഎഇ സര്‍ക്കാര്‍ 10 വര്‍ഷത്തേക്കുള്ള വിസ അനുവദിക്കുന്ന ഗോള്‍ഡന്‍ വിസ പദ്ധതി ആരംഭിച്ചത്. വിവിധ തൊഴില്‍ രംഗങ്ങളില്‍ മികവ് തെളിയിച്ചവര്‍ക്കും മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാര്‍ത്ഥികള്‍ക്കുമാണ് യുഎഇ ഭരണകൂടം പത്ത് വര്‍ഷത്തേക്കുള്ള ഗോള്‍ഡന്‍ വിസകള്‍ അനുവദിക്കുന്നത്.
No comments