ചരിത്രപ്രസിദ്ധമായ പൊവ്വൽ മഖാം ഉറൂസിന് നാളെ തുടക്കം
ചരിത്രപ്രസിദ്ധമായ പൊവ്വൽ മഖാം ഉറൂസിന് നാളെ തുടക്കം
പൊവ്വൽ: രണ്ടു വർഷത്തിലൊരിക്കൽ കഴിച്ചു വരാറുള്ള ചരിത്രപ്രസിദ്ധമായ പൊവ്വൽ മഖാം ഉറൂസിന് നാളെ (മാർച്ച് 9) ന് തുടക്കം കുറിക്കും. വൈകുന്നേരം 4 മണിക്ക് പൊവ്വൽ ജമാഅത്ത് പ്രസിഡന്റ് എ.ബി ഷാഫി പതാക ഉയർത്തും. ഉറൂസ് കമ്മിറ്റി ജനറൽ കൺവീനർ ശരീഫ് കമ്പ്രാജ് സ്വാഗതം പറയുന്ന ചടങ്ങിൽ ഉറൂസ് കമ്മിറ്റി ചെയർമാൻ മൊയ്തു ബാവാഞ്ഞി അധ്യക്ഷത വഹിക്കും. സയ്യിദ് എൻ.പി.എം സൈനുൽ ആബിദീൻ തങ്ങൾ കുന്നുംകൈ ഉദ്ഘാടന കർമ്മം നിർവഹിക്കും. 'ഔലിയാക്കളുടെ അത്ഭുതലോകം' എന്ന വിഷയത്തിൽ പൊവ്വൽ ജമാഅത്ത് ഖത്തീബ് സുബൈർ ദാരിമി പ്രഭാഷണം നടത്തും.
No comments