കേരളത്തിലും വിപുലമായ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികള്‍; തിരുവനന്തപുരത്ത് മുഖ്യമന്ത്രി ദേശീയ പതാക ഉയര്‍ത്തി
കേരളത്തിലും വിപുലമായ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികള്‍; തിരുവനന്തപുരത്ത് മുഖ്യമന്ത്രി ദേശീയ പതാക ഉയര്‍ത്തി
76-ാം സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് സംസ്ഥാനത്തും വിപുലമായ ആഘോഷ പരിപാടികള്‍. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ദേശീയ പതാക ഉയര്‍ത്തി. ഫെഡറലിസം അനിവാര്യമാണ്. രാജ്യത്തിന്റെ നിലനില്‍പ്പിന് ഫെഡറലിസം അടിസ്ഥാനഘടകമാണ്. മതനിരപേക്ഷത ഇല്ലെങ്കില്‍ സ്വാതന്ത്ര്യം ഉറപ്പാക്കാനാകില്ലെന്നും ഭക്ഷണവും വീടും ഉറപ്പാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
രാജ്ഭവനിലും വിപുലമായ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് രാജ്ഭവനിലും നിയമസഭാങ്കണത്തില്‍ സ്പീക്കര്‍ എം ബി രാജേഷും പതാക ഉയര്‍ത്തും. പൊലീസ് ആസ്ഥാനത്ത് രാവിലെ 11 മണിക്ക് പതാക ഉയര്‍ത്തും. തുടര്‍ന്ന് നടക്കുന്ന സ്വാതന്ത്ര്യ ദിന പരേഡില്‍ മുഖ്യമന്ത്രി വിവിധ സേനാ വിഭാഗങ്ങളുടെ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിക്കും. അതേസമയം വിവിധ ജില്ലാ ആസ്ഥാനങ്ങളില്‍ മന്ത്രിമാര്‍ ദേശീയ പതക ഉയര്‍ത്തി.
ആലപ്പുഴയില്‍ മന്ത്രി പി പ്രസാദ് ദേശീയ പതാക ഉയര്‍ത്തി. കോട്ടയത്ത് മന്ത്രി വിഎന്‍ വാസവനും പതാക ഉയര്‍ത്തി. കെപിസിസി ആസ്ഥാനത്ത് മുതിര്‍ന്ന നേതാക്കളായ എ കെ ആന്റണി , രമേശ് ചെന്നിത്തല, പ്രസിഡണ്ട് കെ സുധാകരന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ പതാക ഉയര്‍ത്തും. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദി രാവിലെ 7.30യ്ക്ക് ചെങ്കോട്ടയില്‍ ഇന്ത്യന്‍ പതാക ഉയര്‍ത്തി.
പുതിയ തീരുമാനങ്ങളോടെ പുതിയ ദിശയിലേക്ക് ചുവടുവെയ്ക്കാനുള്ള സമയമായി. 25 വര്‍ഷം രാജ്യത്തിന് അതിപ്രധാനമാണ്. വലിയ പദ്ധതികളാണുള്ളത്. അഞ്ച് കാര്യങ്ങളില്‍ ശ്രദ്ധയൂന്നണമെന്നും അദ്ദേഹം പറഞ്ഞു. ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു. സമ്പൂര്‍ണ വികസിത ഭാരതം, അടിമത്ത നിര്‍മ്മാര്‍ജ്ജനം, പാരമ്പര്യത്തിലുള്ള അഭിമാനം, ഐക്യവും ഏകത്വവും, പൗരധര്‍മം പാലിക്കല്‍ എന്നീ അഞ്ച് ലക്ഷ്യങ്ങളാണ് അടുത്ത 25 വര്‍ഷത്തേക്ക് പ്രധാനമന്ത്രി മുന്നോട്ട് വെച്ചിരിക്കുന്നത്

No comments