90 മിനിറ്റുകൾ കളിച്ചു, ഒരു തവണ പോലും പന്ത് കിട്ടിയില്ല; നാണക്കേടിന്റെ റെക്കോർഡുമായി താരം... സ്പേസിൽ ആയിരുന്നോ എന്ന് ആരാധകർ
90 മിനിറ്റുകൾ കളിച്ചു, ഒരു തവണ പോലും പന്ത് കിട്ടിയില്ല; നാണക്കേടിന്റെ റെക്കോർഡുമായി താരം... സ്പേസിൽ ആയിരുന്നോ എന്ന് ആരാധകർ
ഫുട്‍ബോൾ കളിക്കളത്തിൽ 90 മിനിറ്റും ഉണ്ടായിരുന്നു, കളി മുഴുവൻ തന്റെ സാന്നിധ്യം അറിയിച്ചിട്ടും ഒരു പ്രാവശ്യം പോലും പന്ത് തൊടാൻ ഭാഗ്യം ഇല്ലാതെ ആയി കളിക്കളം വിട്ട ഒരു താരമുണ്ട്. ഒരു പക്ഷെ ഇനി ഒരു ഫുട്‍ബോളറും ഈ നാണക്കേടിന്റെ റെക്കോർഡിലേക്ക് എതാൻ യാതൊരു സാധ്യതയും കാണുന്നില്ല. താരത്തിന്റെ പേര്- ആരോൺ സ്വെസ്വെ
കൈസർ ചീഫിനായുള്ള ഒരു സോക്കർ മത്സരത്തിൽ കളിയുടെ 90 മിനിറ്റ് മുഴുവൻ പന്തിൽ തൊടാതെ സ്വെസ്‌വെ മത്സരം അവസാനിച്ചപ്പോൾ പിരിഞ്ഞു. എന്നിരുന്നാലും, ഒരു ഓൺലൈൻ മാധ്യമ പ്രസിദ്ധീകരണവുമായി നൽകിയ അഭിമുഖത്തിൽ സ്വെസ്‌വെ പന്ത് തൊട്ടില്ല എന്ന വാർത്ത നിഷേധിച്ചു.
എന്തായാലും ഇത് സംബന്ധിച്ച് തെളിവുകൾ ഒന്നും പറയാൻ രണ്ട് കൂട്ടരുടെയും അടുത്ത് ഇല്ല എന്നതിനാൽ ഇത് എത്രത്തോളം ശരിയാണ് എന്നുറപ്പില്ല. താരം ഇത് പൂർണമായി ഇതുവരെ നിഷേധിച്ചിട്ടുമില്ല. എന്തിരുന്നാലും ഇത്തരത്തിൽ ഒരു നാണക്കേടിൻറെ പേരിലാണ് താരം അറിയപെടുന്നത്.

No comments