കാസർകോടിന്റെ സ്വന്തം കന്നഡ എഴുത്തുകാരി; സാറാ അബൂബക്കറിനുള്ള ജന്മനാടിന്റെ അനുസ്മരണം ഇന്ന്
കാസർകോടിന്റെ സ്വന്തം കന്നഡ എഴുത്തുകാരി; സാറാ അബൂബക്കറിനുള്ള ജന്മനാടിന്റെ അനുസ്മരണം ഇന്ന്
ഒരായുഷ്കാലം മുഴുവൻ സ്ത്രീകളുടെ ഉന്നമനത്തിന് വേണ്ടി പേന ചലിപ്പിച്ച , എതിർപ്പുകളെയും അവഹേളനങ്ങളെയും സധൈര്യം നേരിട്ട ശ്രീമതി സാറാ അബൂബക്കറിന് ജൻമനാട് നൽകുന്ന അനുസ്മരണം 22/1/2023 ഞായറാഴ്ച വൈകുന്നേരം 3:30 ന് വിദ്യാനഗർ കോലായ് ഓഡിറ്റോറിയത്തിൽ അരങ്ങേറും.
കോലായ് ലൈബ്രറി & റീഡിംഗ് റൂം ഒരുക്കുന്ന പരിപാടി , നീലേശ്വരം മുൻ മുനിസിപ്പൽ ചെയർമാനും കണ്ണൂർ, യേനപ്പോയ യൂണിവേഴ്സിറ്റികളുടെ മുൻ പരീക്ഷാ കൺട്രോളറും പ്രഭാഷകനും എഴുത്തുകാരനുമായ പ്രൊഫസർ കെ.പി. ജയരാജൻ ഉത്ഘാടനം ചെയ്യും.
എഴുത്ത്കാരിയും കേരള സാഹിത്യ അക്കാദമി മുൻ വൈസ് ചെയർ പേഴ്സനുമായ ഡോ. ഖദീജ മുംതാസ് മുഖ്യാതിഥിയായിരിക്കും.
ശ്രീമതി സുലേഖ മാഹിൻ അധ്യക്ഷം വഹിക്കുന്ന അനുസ്മരണ പരിപാടിയിൽ സാറാ അബൂബക്കറിന്റെ മക്കളും ബന്ധുക്കളും സാഹിത്യകാരൻമാരും പങ്കെടുക്കും

No comments