ബിഗ് ബാഷ് സീസൺ-2 ഓവർ ആം ക്രിക്കറ്റ് നോകൗട്ട് ടൂർണമെന്റ് ജൂൺ 29ന് വൈകുന്നേരം 4 മണി മുതൽ ഗൂഖ സ്റ്റേഡിയത്തിൽ
ബിഗ് ബാഷ് സീസൺ-2
ഓവർ ആം ക്രിക്കറ്റ് നോകൗട്ട് ടൂർണമെന്റ്
ജൂൺ 29ന് വൈകുന്നേരം 4 മണി മുതൽ ഗൂഖ സ്റ്റേഡിയത്തിൽ
ദമ്മാം ടീം കാസ്രോഡിയൻസിന്റെ നേത്രത്വത്തിൽ എച്. എം. ആർ കമ്പനി ലിമിറ്റെടിനെ മുഖ്യ സ്പോൺസറും ശിഫ അൽ ഖോബാറിനെ കൊ- സ്പോൺസർ ആകികൊണ്ടും ഫാഷൻ വേൾഡ് ആൻഡ് സ്പേസ് ട്രേഡിങ് കമ്പനി ട്രോഫികൾക്കുവേണ്ടിയും ഗാല്ലോപ് ആൻഡ് ജി.ജി.സി.കോൺട്രാക്ടിങ് കമ്പനിയും സ്പോൺസർ ചെയ്യുന്ന ക്യാഷ് അവാർഡിനുംവേണ്ടിയുള്ള ബിഗ് ബാഷ് സീസൺ-2, 2023 ഓവർ ആം ക്രിക്കറ്റ് നോകൗട്ട് ടൂർണമെന്റ് ജൂൺ 29 ന് വൈകുന്നേരം 4 മണി മുതൽ ഗൂഖ സ്റ്റേഡിയത്തിൽ വെച്ച് നടത്തപെടും.
കിഴക്കൻ പ്രവിശ്യയിലെ പ്രഗത്ഭരായ 160 ൽ പരം കളിക്കാരെ ഉൾപെടുത്തികൊണ്ട് 16 മികച്ച ടീമുകളാണ് എച്. എം. ർ. ബിഗ് ബാഷ് സീസൺ-2 കപ്പിന് വേണ്ടി പോരാടിറങ്ങുന്നത്.
പ്രവാസ ലോകത്ത് മലയാളികളുടെ അവധി ദിവസങ്ങളിലെ ആസ്വാദനങ്ങളുടെ ആരവങ്ങള്‍ക്കും ആവേശത്തിനും ക്രിക്കറ്റ് കളിയുടെ പറുദീസ ഒന്നു വേറെ തന്നെയാണ്. വീറും വാശിയുമേറിയ മത്സരങ്ങൾ കുടുംബസമേതം വീക്ഷിക്കുവാനും, മൈതാനിയില്‍ കളിക്കുന്നവരേക്കാള്‍ ആവേശം കൊള്ളാനും കാഴചക്കാരായി കൂട്ടമായി ഇരുന്നു ആസ്വദിക്കാനും വിജയമാക്കാനും എല്ലാ കായിക പ്രേമികളെയും ഗൂഖാ സ്റ്റേഡിയത്തിലേക് ബഹുമാനപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.
No comments