സംസ്ഥാനത്ത് പടര്‍ന്ന് പിടിച്ച് ഡെങ്കിപ്പനി; ഈ മാസം മാത്രം 25 ഡെങ്കിപ്പനി മരണങ്ങള്‍
സംസ്ഥാനത്ത് പടര്‍ന്ന് പിടിച്ച് ഡെങ്കിപ്പനി; ഈ മാസം മാത്രം 25 ഡെങ്കിപ്പനി മരണങ്ങള്‍
സംസ്ഥാനത്ത് തുടര്‍ക്കഥയായി പനിമരണം. ഒരു ഡെങ്കിപ്പനി മരണം ഉള്‍പ്പെടെ ഇന്നലെ പനിയെ തുടര്‍ന്ന് 4 മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടുകൂടി ഈ വര്‍ഷം ഇതുവരെ 36 പേരാണ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്. എന്നാല്‍ ഇതില്‍ 25 പേരും മരിച്ചത് ഈ മാസമാണ്. ഡെങ്കിപ്പനിയുടെ ലക്ഷണങ്ങളോട് കൂടി 27 പേര്‍ മരിച്ചങ്കിലും സ്ഥിരീകരിച്ചിട്ടില്ല. 9 ഡെങ്കിപ്പനി മരണമാണ് ഇതുവരെ ഔദ്യോഗികമായ സ്ഥിരീകരിച്ചത്.
തൃശൂരില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ ധനിഷ്‌ക് ആണ് ഇന്നലെ ഡെങ്കിപ്പനി ബാധിച്ചു മരിച്ചത്. സംസ്ഥാനത്ത് 125 പേര്‍ക്കാണ് ഇന്നലെ ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. 8 പേര്‍ക്ക് എലിപ്പനിയും, 2 പേര്‍ക്ക് മലേറിയയും, 13521 പേര്‍ക്ക് വൈറല്‍പനിയും, 2207 പേര്‍ക്ക് വയറിളക്ക രോഗങ്ങളും, 70 ചിക്കന്‍ പോക്‌സ് കേസുകളും, ഹെപ്പറ്റൈറ്റിസ് ബി-1, ചെള്ളുപനി-1, ടൈഫോയ്ഡ്-2 എന്നിങ്ങനെയാണ് കണക്ക്. ഇടുക്കി സ്വദേശി ആദിദേവ്, കണ്ണൂര്‍ പാപ്പിനിശ്ശേരിയില്‍ നാല് വയസുകാരി ആയിഷ റാഫി, കൊല്ലം കൊട്ടാരക്കര സ്വദേശി വിജയന്‍ എന്നിവരാണ് ഇന്നലെ പനി ബാധിച്ച് മരിച്ചത്.
അതേസമയം സ്‌കൂളുകളില്‍ ഓണ്‍ലൈന്‍ വഴി ഉള്ള കണക്കെടുപ്പ് തുടങ്ങിയിട്ടുണ്ട്. സ്‌കൂള്‍ മാനേജ്‌മെന്റ് സിസ്റ്റമായ സമ്പൂര്‍ണ മുഖേന പകര്‍ച്ചപ്പനി ബാധിച്ച് അവധിയെടുക്കുന്ന കുട്ടികളുടെ വിവരം സ്വീകരിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് ക്ലാസ് ടീച്ചര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. കുട്ടികളുടെ ആരോഗ്യസ്ഥിതി എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത് വിവരങ്ങള്‍ നല്‍കാവുന്നതാണ്. ഹാജര്‍ രേഖപ്പെടുത്തമ്പോള്‍ ഏത് തരം പനിയാണ് ബാധിച്ചതെന്നും രേഖപ്പെടുത്തണം.
No comments