Breaking News

കെഎസ്ആര്‍ടിസിയുമായി കൂട്ടിയിടിച്ചു പഞ്ചായത്ത് വാഹനം തലകീഴായി മറിഞ്ഞത് മൂന്നുതവണ രാമമംഗലം പഞ്ചായത്ത് പ്രസിഡന്റിന് ദാരുണാന്ത്യം

 കെഎസ്ആര്‍ടിസിയുമായി കൂട്ടിയിടിച്ചു

പഞ്ചായത്ത് വാഹനം തലകീഴായി മറിഞ്ഞത് മൂന്നുതവണ

രാമമംഗലം പഞ്ചായത്ത് പ്രസിഡന്റിന് ദാരുണാന്ത്യം

മൂന്നുപേര്‍ക്ക് ഗുരുതര പരിക്ക്


കൊല്ലം: വാഹനാപകടത്തില്‍ പഞ്ചായത്ത് പ്രസിഡന്റിന് ദാരുണാന്ത്യം. എറണാകുളം രാമമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇ.പി ജോര്‍ജ് ആണ് മരിച്ചത്. കൊല്ലത്ത് വെച്ചാണ് അപകടം സംഭവിച്ചത്.

വെള്ളിയാഴ്ച രാത്രി 10.45 ഓടെയായിരുന്നു അപകടം. കൊല്ലം കല്ലുവാതുക്കലിലാണ് ദാരുണമായ അപകടമുണ്ടായത്. ജോര്‍ജും സംഘവും സഞ്ചരിച്ചിരുന്ന പഞ്ചായത്തിന്റെ ബൊലേറൊ വാഹനം കെഎസ്ആര്‍ടിസി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.

മൂന്ന് തവണ ബൊലേറോ മറിഞ്ഞുവെന്നാണ് വിവരം. ഇതോടൊപ്പം തന്നെ ബസിനു പിറകെ വന്ന നാഷണല്‍ പെര്‍മിറ്റ് ലോറിയും ബസിന് പിന്‍ ഭാഗത്തേക്ക് ഇടിച്ചുകയറി. പഞ്ചായത്തിന്റെ ആവശ്യത്തിനു തിരുവനന്തപുരത്തു പോയി മടങ്ങുമ്പോഴാണ് സംഭവം.

അപകടത്തില്‍ പ്രസിഡന്റിനൊപ്പം സഞ്ചരിച്ചിരുന്ന ഡ്രൈവര്‍ ഉള്‍പ്പടെ മൂന്ന് പഞ്ചായത്ത് ജീവനക്കാര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. സുരാജ്, ഷൈമോന്‍, ശ്രീരാജ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

No comments