Breaking News

നൃത്താധ്യാപികയായ 22കാരി വീട്ടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍

 നൃത്താധ്യാപികയായ 22കാരി വീട്ടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍



മലപ്പുറം: നൃത്താധ്യാപികയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം ജില്ലയിലെ മാറഞ്ചേരി കാഞ്ഞിരമുക്കിലാണ് സംഭവം. നാറാത്തേല്‍ ശ്രീലേഖ ആണ് മരിച്ചത്.

ഇരുപത്തിരണ്ട് വയസ്സായിരുന്നു. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം. വീടിനുള്ളില്‍ തൂങ്ങി നില്‍ക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

സംഭവസമയത്ത് അമ്മ ജ്യോതി വീട്ടിലുണ്ടായിരുന്നില്ല. തയ്യല്‍ക്കടയില്‍പ്പോയി തിരിച്ചെത്തിയപ്പോഴാണ് സംഭവം അറിയുന്നത്. ആത്മഹത്യയ്ക്കിടയാക്കിയ കാരണം എന്തെന്ന് വ്യക്തമല്ല.

പെരുമ്പടപ്പ് പൊലീസ് അന്വേഷണം ആരംഭിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഉച്ചയോടെ സംസ്‌കരിക്കും. അച്ഛന്‍: ശ്രീരാമന്‍. സഹോദരങ്ങള്‍ ശ്രീലക്ഷ്മി, നന്ദന (വിദ്യാര്‍ത്ഥി)

No comments