Breaking News

ജയിലറുടെ മൂക്ക് ഇടിച്ചുപൊട്ടിച്ചു; ആകാശ് തില്ലങ്കേരിയെ ജയിൽ മാറ്റി, ജാമ്യമില്ലാ കേസെടുത്ത് പൊലീസ്

 ജയിലറുടെ മൂക്ക് ഇടിച്ചുപൊട്ടിച്ചു; ആകാശ് തില്ലങ്കേരിയെ ജയിൽ മാറ്റി, ജാമ്യമില്ലാ കേസെടുത്ത് പൊലീസ്


സിപിഎം പ്രവര്‍ത്തകനായിരുന്ന ആകാശ് തില്ലങ്കേരിയെ വിയ്യൂർ ജയിലിൽ നിന്ന് മറ്റൊരു ജയിലിലേക്ക് മാറ്റി. കാപ്പ ചുമത്തി ജയിലിൽ കഴിയവെ അസി. ജയിലറിന്റെ മൂക്ക് ഇടിച്ചു തകർത്ത സംഭവത്തെ തുടർന്നാണ് നടപടി. വിയൂര്‍ ജയിലില്‍ അസി. ജയിലർ രാഹുലിന്റെ മൂക്കാണ് ആകാശ് തില്ലങ്കേരിയും സുഹൃത്തും ഇടിച്ച് പൊട്ടിച്ചത്. ജയിലറെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സംഭവത്തിൽ ആകാശിനെതിരെ വിയ്യൂർ പൊലീസ് ജാമ്യമില്ലാക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്. വിയ്യൂർ സെൻട്രൽ ജയിലിൽ ഇന്നലെ ഉച്ചതിരിഞ്ഞാണ് സംഭവം.ജയിലിനുള്ളിലെ സെല്ലിലെ ഫാന്‍ പ്രവര്‍ത്തിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ പ്രകോപിതനായ ആകാശ് തില്ലങ്കേരി ജയില്‍ ഉദ്യോഗസ്ഥനെ ആക്രമിച്ചെന്നാണ് പൊലീസ് നല്‍കുന്ന പ്രാഥമിക വിവരം.

സ്വര്‍ണ്ണക്കടത്ത് ഷുഹൈബ് വധം അടക്കമുള്ള നിരവധി കേസുകളില്‍ കാപ്പ ചുമത്തിയാണ് ആകാശ് തില്ലങ്കേരിയെ ജയിലില്‍ അടച്ചത്.2018 ഫെബ്രുവരി 12നാണ് രാഷ്ട്രീയ സംഘർഷങ്ങളുടെ തുടർച്ചയായുണ്ടായ ആക്രമണത്തിൽ ഷുഹൈബ് കൊല്ലപ്പെട്ടത്.കേസിൽ പ്രതികളായ ആകാശ് തില്ലങ്കേരിയെയും ദീപ് ചന്ദിനെയും പിന്നീട് സിപിഎമ്മിൽ നിന്നും പുറത്താക്കിയിരുന്നു.

No comments