വായന വാരാഘോഷത്തിൻ്റെ ഭാഗമായി ലൈബ്രറി സന്ദർശനവും വായന സദസ്സും സംഘടിപ്പിച്ച് കാസർഗോഡ് ഗവണ്മെന്റ് കോളേജ് എൻ എസ് എസ് യൂണിറ്റുകൾ
വായന വാരാഘോഷത്തിൻ്റെ ഭാഗമായി ലൈബ്രറി സന്ദർശനവും വായന സദസ്സും സംഘടിപ്പിച്ച് കാസർഗോഡ് ഗവണ്മെന്റ് കോളേജ് എൻ എസ് എസ് യൂണിറ്റുകൾ
കാസർഗോഡ് ജില്ലാ ലൈബ്രറി സെക്രട്ടറി ദാമോദരൻ ഉദ്ഘാടനം ചെയ്തു
വിദ്യാനഗർ: കാസർഗോഡ് ഗവണ്മെന്റ് കോളേജ് എൻ എസ് എസ് യൂണിറ്റുകൾ സങ്കടിപ്പിച്ച വായന വാരാഘോഷത്തിൻ്റെ നാലാം ദിനത്തോടനുബന്ധിച്ച് കോലായി ലൈബ്രറി സന്ദർശനവും വായന സദസ്സും സംഘടിപ്പിച്ചു.
എൻ എസ് എസ് വൊളൻ്റിയർ രേവതി പി യുടെ സ്വാഗത ഭാഷണത്തിൽ ആരംഭിച്ച ചടങ്ങിന് സംസ്ഥാന മനുഷ്യാവകാശ സമിതി പ്രസിഡണ്ട് ശ്രീമതി: സുലൈഖ മാഹിൻ അദ്ധ്യക്ഷത വഹിച്ചു.കാസർഗോഡ് ജില്ലാ ലൈബ്രറി സെക്രട്ടറി ശ്രീ: ദാമോദരൻ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിച്ചു. പ്രശസ്ത എഴുത്തുകാരൻ ശ്രീ:രവീന്ദ്രൻ പാടി മുഖ്യാതിഥിയായി എത്തിയ പരിപാടിയിൽ ശ്രീ:അതീഖ് ബേവിഞ്ച, ശ്രീ: ഹസൈനാർ തുടങ്ങിയവർ ആശംസകളറിയിച്ച് സംസാരിച്ചു. തുടർന്ന് എൻ എസ് എസ് വൊളൻ്റിയർമാരായ അഞ്ചിത കെ, ശ്രേയ എം, വർഷ എം എന്നിവർ കവിതലാപനം നടത്തി ചടങ്ങ് ഹൃദ്യമാക്കി. എൻ എസ് എസ് വൊളന്റിയർ സാത്വിക് ചന്ദ്രൻ പി ചടങ്ങിന് നന്ദി അറിയിച്ചു.
എൻ എസ് എസ് പ്രോഗ്രാം ഓഫീസർമാരായ
ശ്രീ: ആസിഫ് ഇക്ബാൽ കാക്കശ്ശേരി, ഡോ ആശലത സി കെ കൂടാതെ
എൻ എസ് എസ് വൊളൻ്റിയർ സെക്രട്ടറിമാരായ വൈഷ്ണവി വി, വൈശാഖ് എ, കിരൺകുമാർ പി അഞ്ജന എം, മേഘ, പ്രസാദ് ബി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി

No comments