Breaking News

സംസ്ഥാനത്ത് വീണ്ടും ഉയർന്ന് സ്വർണവില 80 രൂപ വർധിച്ചു ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 43,440 രൂപയാണ്

 സംസ്ഥാനത്ത് വീണ്ടും ഉയർന്ന് സ്വർണവില

80 രൂപ വർധിച്ചു

ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 43,440 രൂപയാണ്



സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണവില ഉയർന്നിരിക്കുന്നത്. ഒൻപത് ദിവസങ്ങൾക്ക് ശേഷമാണ് ഇന്നലെ സ്വർണവില ഉയർന്നത്. ഇന്ന് പവന് 80 രൂപയാണ് വർദ്ധിച്ചത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 43,440 രൂപയാണ്. രണ്ട് ദിവസംകൊണ്ട് 160 രൂപയാണ് വർദ്ധിച്ചത്.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 5430 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4503 രൂപയാണ്.

അതേസമയം വെള്ളിയുടെ വില ഇന്നലെ ഒരു രൂപ ഉയർന്നിട്ടുണ്ട്. ഇന്ന് മാറ്റമില്ലാതെ തുടരുകയാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 78 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വില 103 രൂപയുമാണ്.

No comments