Breaking News

അയര്‍ലന്‍ഡിനെതിരായ അവസാന മത്സരത്തിന് ഇന്ത്യ ഇറങ്ങുന്നു; സഞ്ജു പുറത്തിരിക്കും

 അയര്‍ലന്‍ഡിനെതിരായ അവസാന മത്സരത്തിന് ഇന്ത്യ ഇറങ്ങുന്നു; സഞ്ജു പുറത്തിരിക്കും


അയര്‍ലന്‍ഡുമായുള്ള ടി20 പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മല്‍സരം ഇന്നു രാത്രി 7.30 മുതല്‍ ഡബ്ലിനില്‍ നടക്കും. ആദ്യ രണ്ടു കളിയും ജയിച്ച ഇന്ത്യ മൂന്നാം മത്സരവും ജയിച്ച് പരമ്പര തൂത്തുവാരാനാണ് ഇറങ്ങുന്നത്. അതേസമയം ആശ്വാസ ജയം തേടിയാണ് ഐറിഷ് പട ഇറങ്ങുന്നത്.

പരമ്പര ഇതിനോടകം സ്വന്തമാക്കിയതിനാല്‍ ഈ മല്‍സരത്തില്‍ പ്ലെയിങ് ഇലവനില്‍ ഇന്ത്യ ചില മാറ്റങ്ങള്‍ വരുത്തിയേക്കും. കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും പ്ലെയിങ് ഇലവനില്‍ അവസരം ലഭിക്കാതെ പോയ ചില താരങ്ങള്‍ക്കു ഇന്ത്യ ഇന്നു അവസരം നല്‍കാനിടയുണ്ട്.

ഇന്ത്യ സാധ്യതാ ഇലവന്‍- യശസ്വി ജയ്സ്വാള്‍, റുതുരാജ് ഗെയ്ക്വാദ്, തിലക് വര്‍മ, സഞ്ജു സാംസണ്‍/ ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), റിങ്കു സിംഗ്, ശിവം ദുബെ, വാഷിംഗ്ടണ്‍ സുന്ദര്‍/ ഷഹബാസ് അഹമ്മദ്, രവി ബിഷ്നോയ്, പ്രസിദ്ധ് കൃഷ്ണ, ജസ്പ്രീത് ബുംറ (ക്യാപ്റ്റന്‍), അര്‍ഷ്ദീപ് സിംഗ്/ മുകേഷ് കുമാര്‍.

No comments