Breaking News

നീണ്ട 23 വർഷങ്ങൾക്ക് ശേഷം അവർ വീണ്ടും തിരുമുറ്റത്ത് ഒന്നിച്ചു; ബോവിക്കാനം ബി എ ആർ എച്ച് എസ് 2000-2001 (X-D) ബാച്ച് Soulmates സംഘമം നടത്തി

 നീണ്ട 23 വർഷങ്ങൾക്ക് ശേഷം അവർ വീണ്ടും തിരുമുറ്റത്ത് ഒന്നിച്ചു; ബോവിക്കാനം ബി എ ആർ എച്ച് എസ് 2000-2001 (X-D) ബാച്ച് Soulmates സംഘമം നടത്തി


ബോവിക്കാനം :
സ്കൂൾ ജീവിതത്തിൽ നിന്ന് പടിയിറങ്ങിയ ശേഷം ഇനിയൊരിക്കലും കാണില്ലെന്ന് ചിന്തിച്ചവർ വീണ്ടും അതെ സ്കൂൾ തിരുമുറ്റത്ത്‌ ഒന്നിച്ചു,
 പഴയ ആ വിദ്യാർത്ഥി കാലത്തെ ഓർമ്മകൾ പങ്ക് വെച്ച് അവർ പഴയ ആത്മ മിത്രങ്ങളായി.
 ബോവിക്കാനം ബി എ ആർ എച്ച് എസ്  
2000-2001 എസ് എസ് എൽ സി(X-D)ബാച്ച്
Soulmates സംഘമം ഏറെ ശ്രദ്ധേയമായി.
 പിണങ്ങിയും ഇണങ്ങിയും,
 ബസ്സിൽ തിക്കിയും തിരക്കിയും, ബഡായി കാച്ചിയും കഴിഞ്ഞു പോയ സ്മൃതിക്കാലത്തെ അവർ പരസ്പരം ഓർത്തെടുത്തു,
 ജീവിതത്തിലെ സുവർണ്ണ കാലത്തിലേക്കുള്ള തിരിഞ്ഞു നടത്തമായിരുന്നു soulmates പൂർവ്വ വിദ്യാർത്ഥി സംഘമം.
 പ്രവാസ ലോകത്തും നാട്ടിലും വ്യത്യസ്തമായ ജീവിതോപാധിയുമായി മുന്നോട്ട് പോയിരുന്ന കാണാമറയത്തുള്ള പല സഹപാഠികളെയും സോഷ്യൽ മീഡിയ വഴിയും നിരന്തരമായ പരിശ്രമങ്ങൾക്കുമൊടുവിലാണ് സംഘടിപ്പിക്കാൻ സാധിച്ചത്.
 ജീവിതത്തിലെ ഏറ്റവും അപൂർവമായ നിമിഷങ്ങളിൽ ഒന്നായി ഈ സംഘമത്തെ കാണുന്നതായും വിപുലമായ പരിപാടികൾ പ്രസ്തുത സഹപാഠികളെ
 സംഘടിപ്പിച്ചു തന്നെ ഭാവിയിൽ ആസൂത്രണം ചെയ്യുമെന്ന് ഭാരവാഹികൾ ടോപ് ടെൻ ന്യൂസിനോട് പറഞ്ഞു.

No comments