മീഡിയവൺ ലിറ്റിൽ സ്കോളർ 2023 ജില്ലാ തല ക്വിസ് മത്സരം സാരങ്ക്, അർജുൻ, ശിവദാ എസ്, പ്രജിത്ത് എന്നിവർക്ക് ഒന്നാം സ്ഥാനം കാസർകോട് നഗരസഭാ ചെയർമാൻ അബ്ബാസ് ബീഗം ഉദ് ഘാടനം ചെയ്തു
മീഡിയവൺ ലിറ്റിൽ സ്കോളർ 2023 ജില്ലാ തല ക്വിസ് മത്സരം
സാരങ്ക്, അർജുൻ, ശിവദാ എസ്, പ്രജിത്ത് എന്നിവർക്ക് ഒന്നാം സ്ഥാനം
കാസർകോട് നഗരസഭാ ചെയർമാൻ അബ്ബാസ് ബീഗം ഉദ് ഘാടനം ചെയ്തു
*കാസർകോട്* :
*ഏഴ് രാഷ്ട്രങ്ങളിലായി ആഗോള മലയാളികൾക്ക് വേണ്ടി മീഡിയവൺ മലർവാടി ടീൻ ഇന്ത്യ സംയുക്തമായി ചേർന്ന് നടത്തിയ ലിറ്റിൽ സ്കോളർ 2023 ജില്ലാ തല മത്സരം കാസർകോട് ഡയലോഗ് സെൻ്റർ ഹാളിൽ കാസർകോട് നഗസഭാ ചെയർമാൻ അബ്ബാസ് ബീഗം ഉദ് ഘാടനം ചെയ്തു.
250 സെന്ററുകളിലായി അരലക്ഷത്തിലേറെ കുട്ടികൾ പങ്കെടുത്ത ഒന്നാം ഘട്ടത്തിൽ ജില്ലയിൽ നിന്നും 175 കുട്ടികൾ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
മൂന്ന് വേദികളിലായി നടന്ന മത്സരത്തിൽ സബ് ജൂനിയർ വിഭാഗത്തിൽ സാരങ്ക് ആർ.പി. (ഗവ.യു.പി. സ്കൂൾ ചെമ്മനാട് വെസ്റ്റ്) ഒന്നാം സ്ഥാനവും അദീരത്ത് പി ( ഇസ്സത്തുൽ ഇസ്‌ലാം എ.എൽ.പി. സ്കൂൾ ചന്തേര) രണ്ടാം സ്ഥാനവും
സ്നേഹൽ എ.കെ. ( ഗവ. യു. പി സ്കൂൾ ചെമ്മനാട് വെസ്റ്റ്) മൂന്നാം സ്ഥാനവും ജൂനിയർ വിഭാഗത്തിൽ അർജുൻ എ.കെ. (ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, ചെമ്മനാട്) ഒന്നാം സ്ഥാനവും അഭിരാജ് എം ( ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ അമ്പലത്തറ) രണ്ടാം സ്ഥാനവും നിർമൽ സുഗതൻ (എ.വി.എസ്. ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, കരിവെള്ളൂർ) മൂന്നാം സ്ഥാനവും സീനിയർ വിഭാഗത്തിൽ ശിവദാ എസ് പ്രജിത്ത് ( ഗവ ഹയർ സെക്കണ്ടറി സ്കൂൾ, ചീമേനി) ഒന്നാം സ്ഥാനവും ദേവനന്ദ് വി ( ഗവ ഹൈസ്കൂൾ, ബാര) രണ്ടാം സ്ഥാനവും കെ. പി. പൂജ ലക്ഷ്മി ( എസ് എ.ടി. ഹൈസ്കൂൾ, മഞ്ചേശ്വരം) മൂന്നാം സ്ഥാനവും എന്നിവർ കരസ്ഥമാക്കി.
ഉദ് ഘാടനച്ചടങ്ങിൽ മീഡിയ വൺ കണ്ണൂർ ബ്യുറോ ചീഫ് സുനിൽ ഐസക്, മലർവാടി സ്റ്റേറ്റ് ജനറൽ സെക്രട്ടറി അക്ബർ വാണിയമ്പലം, മലർവാടി - ടീൻ ഇന്ത്യ ജില്ലാ രക്ഷാധികാരി സഈദ് ഉമർ, മീഡിയവൺ കാസർകോട് ജില്ലാ റിപ്പോർട്ടർ ഷഫീഖ് നസ്റുള്ള, ലിറ്റിൽ സ്കോളർ കൺവീനർ കെ. ഐ. അബ്ദുൽ ലത്തീഫ് , മലർവാടി ജില്ലാ കോർഡിനേറ്റർ നൗഷാദ് പി എം കെ, ടീൻ ഇന്ത്യ ജില്ലാ കോർഡിനേറ്റർ
പി കെ.അബ്ദുല്ല, പി. എസ് അബ്ദുല്ല കുഞ്ഞി മാസ്റ്റർ, സാബിറ ടീച്ചർ, എം. കെ. ഷമീറ ടീച്ചർ എന്നിവർ മെഡലുകളും സമ്മാനങ്ങളും വിതരണവും ചെയ്തു. ഇ സി മുഹമ്മദ് കുഞ്ഞി , യു സി മുഹമ്മദ് സാദിഖ് , നൗഷാദ് ബി എച്ച്, ഹംസ മാസ്റ്റർ, കെ.കെ. ഇസ്മായിൽ മാഷ് എന്നിവർ ക്വിസ് മത്സരം നിയന്ത്രിച്ചു.
No comments