Breaking News

കേരളത്തില്‍ കടുത്ത ചൂട് കുറച്ചുനാളുകള്‍ കൂടി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍; മധ്യ തെക്കന്‍ ജില്ലകളില്‍ ഇന്ന് മുതല്‍ പകല്‍ ചൂട് വര്‍ധിക്കും

 കേരളത്തില്‍ കടുത്ത ചൂട് കുറച്ചുനാളുകള്‍ കൂടി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍; മധ്യ തെക്കന്‍ ജില്ലകളില്‍ ഇന്ന് മുതല്‍ പകല്‍ ചൂട് വര്‍ധിക്കും




തിരുവനന്തപുരം: കേരളത്തില്‍ കടുത്ത ചൂട് കുറച്ചുനാളുകള്‍ കൂടി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍. തെക്കുകിഴക്കന്‍ അറബിക്കടലില്‍ സമുദ്രതാപനില 1.5 ഡിഗ്രി വര്‍ധിച്ചിരിക്കുകയാണ്. അവിടെനിന്നു വീശുന്ന ഉഷ്ണക്കാറ്റും കരയില്‍ ചൂട് വര്‍ധിക്കാന്‍ കാരണമായിട്ടുണ്ടെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി.

മധ്യ തെക്കന്‍ ജില്ലകളില്‍ ഇന്ന് മുതല്‍ പകല്‍ ചൂട് വര്‍ധിക്കും. മലപ്പുറം, പാലക്കാട്, തൃശൂര്‍, എറണാകുളം, കോട്ടയം, പത്തനംതിട്ട, കൊല്ലം ജില്ലകളില്‍ പകല്‍ താപനില വരും ദിവസങ്ങളില്‍ നിലവില്‍ ഉള്ളതില്‍ നിന്നും വര്‍ധിക്കും. പാലക്കാട് ജില്ലയില്‍ 39 ഡിഗ്രി വരെ താപനില പലയിടത്തും ഉയര്‍ന്നേക്കും.

കൊല്ലം ജില്ലയില്‍ പുനലൂരില്‍ 38 ഡിഗ്രി കടന്നേക്കും. കോട്ടയം പത്തനംതിട്ട ജില്ലകളില്‍ പലയിടത്തും ചൂട് 3738 ഡിഗ്രി വരെ രേഖപെടുത്താം. എറണാകുളം ജില്ലയുടെ ഇടനാട് കിഴക്കന്‍ മേഖലകളില്‍ 3637 ഡിഗ്രി വരെ എത്താം. മലപ്പുറം തൃശൂര്‍ ജില്ലകളില്‍ 35- 36 ഡിഗ്രി ക്കിടയില്‍ ചൂട് അനുഭവപ്പെടും.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലേതിനേക്കാള്‍ ഒന്നു മുതല്‍ 2 ഡിഗ്രിവരെ ചൂട് ഈ വര്‍ഷം കൂടിയിട്ടുണ്ട്. ഇന്നലെ ശരാശരി താപനില 35 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു. രണ്ടാഴ്ചയ്ക്കുള്ളില്‍ 38 ഡിഗ്രി സെല്‍ഷ്യസ് വരെ എത്തിയേക്കും. ഈ മാസം മഴ പെയ്യാന്‍ സാധ്യതയില്ലെന്നും വിദഗ്ധര്‍ പ്രവചിക്കുന്നു.

No comments