വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ പാമ്പുകടിയേറ്റ് രണ്ട് വയസുകാരന് ദാരുണാന്ത്യം
വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ പാമ്പുകടിയേറ്റ് രണ്ട് വയസുകാരന് ദാരുണാന്ത്യം
മലപ്പുറം: വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ പാമ്പുകടിയേറ്റ് രണ്ട് വയസുകാരന് ദാരുണാന്ത്യം. പെരിന്തല്‍മണ്ണ തൂത സ്വദേശി സുഹൈല്‍ ജംഷിയ ദമ്പതികളുടെ മകന്‍ മുഹമ്മദ് ഉമര്‍ ആണ് മരിച്ചത്. കൊണ്ടോട്ടി പുളിക്കലിലെ വീട്ടു മുറ്റത്ത് കളിക്കുന്നതിനിടെ ഇന്നലെ രാവിലെയാണ് പാമ്പിന്റെ കടിയേല്‍ക്കുന്നത്.
കുട്ടിയുടെ കരച്ചില്‍ കേട്ട് പരിശോധിച്ചപ്പോഴാണ് കാലില്‍ പാമ്പ് കടിച്ച പാട് ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. രാത്രിയോടെ കുട്ടി മരിച്ചു.
No comments