സംസ്ഥാന ബജറ്റ് ഇന്ന്; അടുത്ത മാസത്തെ ശമ്പളംപോലും കൊടുക്കാനില്ലാത്ത പ്രതിസന്ധിയില്‍ കേരളം; നികുതികളില്‍ കണ്ണുവെച്ച് ധനമന്ത്രി
സംസ്ഥാന ബജറ്റ് ഇന്ന്; അടുത്ത മാസത്തെ ശമ്പളംപോലും കൊടുക്കാനില്ലാത്ത പ്രതിസന്ധിയില്‍ കേരളം; നികുതികളില്‍ കണ്ണുവെച്ച് ധനമന്ത്രി
സംസ്ഥാന ബജറ്റ് മണിക്കൂറുകള്‍ക്കുള്ളില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അവതരിപ്പിക്കും. നിയമസഭയില്‍ രാവിലെ ഒമ്പതിന് ബജറ്റ് പ്രസംഗം ആരംഭിക്കും. കേരള ഖജനാവില്‍ അടുത്ത മാസത്തെ ശമ്പളം പോലും കൊടുക്കാന്‍ ഇല്ലാത്തപ്പോഴാണ് ബജറ്റ് അവതരണമെന്നതും ശ്രദ്ധേയമാണ്.
സംസ്ഥാനം കൈവരിച്ച നേട്ടങ്ങള്‍ സംരക്ഷിക്കാനും സംസ്ഥാനത്തെ കൂടുതല്‍
മുന്നോട്ടുകൊണ്ടുപോകാനുമുള്ള ഇടപെടല്‍ ബജറ്റിലുണ്ടാകുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. ജനങ്ങളുടെമേല്‍ അധിക ബാധ്യത അടിച്ചേല്‍പ്പിക്കാതെ വരുമാനം വര്‍ധിപ്പിക്കാനുള്ള നടപടികള്‍ ബജറ്റിലുണ്ടാകുമെന്നാണ് സൂചന.
രണ്ടാം പിണറായി സര്‍ക്കാരിന്റെ നാലാം ബജറ്റ്ാണ് ഇന്നു ധനമന്ത്രി അവതരിപ്പിക്കുന്നത്. ജി.എസ്.ടിയുടെ വരവോടെ പരിമിതസാമ്പത്തികസ്വാതന്ത്ര്യം മാത്രമുള്ള സംസ്ഥാനത്തിനു സ്ഥിരം മേഖലകളില്‍നിന്നല്ലാതെ മറ്റ് വരുമാനസ്രോതസുകള്‍ കേെണ്ടത്തണ്ടിവരുമെന്നാണു വിദഗ്ധര്‍ നല്‍കുന്ന സൂചന. കഴിഞ്ഞ ബജറ്റ് പ്രസംഗത്തിന്റെ ഒടുവില്‍ ഇന്ധന സെസ് പ്രഖ്യാപിച്ചതുപോലെയുള്ള സസ്പെന്‍സ് നാളത്തെ ബജറ്റിലുണ്ടാകുമോയെന്ന ആശങ്കയുമുണ്ട്.
ജി.എസ്.ടി നടപ്പായ സാഹചര്യത്തില്‍ അതിലുള്‍പ്പെട്ട ഒന്നിനും നികുതി ഏര്‍പ്പെടുത്താനോ വര്‍ധിപ്പിക്കാനോ കഴിയില്ല. ആകെ വരുമാനസ്രോതസുകള്‍ ഇന്ധനം, മദ്യം, വാഹന-രജിസ്ട്രേഷന്‍ നികുതികള്‍ മാത്രമാണ്.
No comments