ഐ.എന്.എല്ലിന്റെ പച്ചക്കൊടിയും ഞങ്ങള്ക്കൊപ്പമുണ്ട്, അവര് ഞങ്ങളുടെ ഘടകകക്ഷി’; വയനാട്ടില് ഐ.എന്.എല്ലിന്റെ കൊടി പിടിച്ച് ബൃന്ദാ കാരാട്ടിന്റെ മാസ് പെര്ഫോമന്സ്
ഐ.എന്.എല്ലിന്റെ പച്ചക്കൊടിയും ഞങ്ങള്ക്കൊപ്പമുണ്ട്, അവര് ഞങ്ങളുടെ ഘടകകക്ഷി’; വയനാട്ടില് ഐ.എന്.എല്ലിന്റെ കൊടി പിടിച്ച് ബൃന്ദാ കാരാട്ടിന്റെ മാസ് പെര്ഫോമന്സ്
കല്പ്പറ്റ: വയനാട് ലോക്സഭാ മണ്ഡലം എല്.ഡി.എഫ് സ്ഥാനാര്ഥി ആനി രാജയുടെ റോഡ് ഷോയില് പ്രസംഗത്തിനിടെ ഐ.എന്.എല്ലിന്റെ പച്ചക്കൊടിയുയര്ത്തി സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ട്. പ്രസംഗത്തിനിടെ പ്രവര്ത്തകരിലൊരാളുടെ കൈയില്നിന്ന് കൊടിവാങ്ങി ഉയര്ത്തിക്കാട്ടി ഈ പച്ചക്കൊടി നിങ്ങള് കണ്ടില്ലേ? ഇത് ഐ.എന്.എല്ലിന്റെ കൊടിയാണ്, ഐ.എന്.എല് ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ ബഹുമാന ഘടകകക്ഷിയാണ്. ഇതിനൊപ്പം സി.പി.എമ്മിന്റെയും സി.പി.ഐയുടെയും ചെങ്കൊടിയുമുണ്ട്. അതാണ് ഞങ്ങളുടെ രാഷ്ട്രീയം. രാഹുല്ഗാന്ധിയുടെ നാമനിര്ദേശപത്രിക സമര്പ്പിക്കുന്നതിനു മുന്നോടിയായുള്ള റോഡ് ഷോയില് എന്തിനാണ് മുസ്ലിംലീഗിന്റെ പച്ചക്കൊടി ഒളിപ്പിച്ചതെന്നും വൃന്ദാ കാരാട്ട് ചോദിച്ചു. പച്ചൊക്കൊടിയെന്ന് മലയാളത്തിലാണ് ബൃന്ദ പറഞ്ഞത്.
വയനാട്ടിലെ യു.ഡി.എഫ് സ്ഥാനാര്ത്ഥി രാഹുല് ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തില് നിന്ന് പാര്ട്ടി പതാകകള് ഒഴിവാക്കിയത് അടുത്തിടെ വലിയ വിവാദമായിരുന്നു. മുസ്ലിം ലീഗിന്റെ പതാക ഉള്പ്പെടുത്താന് ഭയന്നാണ് എല്ലാ പതാകകളും പരിപാടിയില് നിന്ന് ഒഴിവാക്കിയതെന്നായിരുന്നു വിമര്ശനം. ഈ വിഷയം ചൂണ്ടിക്കാട്ടിയായിരുന്നു ബൃന്ദ കാരാട്ടിന്റെ പ്രസംഗം.

No comments