Breaking News

കേന്ദ്ര കാലാവസ്ഥ അറിയിപ്പ്, വരും മണിക്കൂറിൽ വടക്കൻ കേരളത്തിന് ആശ്വാസമാകും! ഇടിമിന്നൽ മഴ സാധ്യത 5 ജില്ലകളിൽ!

 കേന്ദ്ര കാലാവസ്ഥ അറിയിപ്പ്, വരും മണിക്കൂറിൽ വടക്കൻ കേരളത്തിന് ആശ്വാസമാകും! ഇടിമിന്നൽ മഴ സാധ്യത 5 ജില്ലകളിൽ!




തിരുവനന്തപുരം: കൊടും ചൂടിൽ വലയുന്ന കേരളത്തിലെ ചില ജില്ലകളിൽ ഇന്ന് നേരിയ മഴ ലഭിച്ചിരുന്നു. രാത്രിയോടെ പുറത്തിറക്കിയ പുതിയ അറിയിപ്പ് വടക്കൻ കേരളത്തിന് ആശ്വാസമേകുന്നതാണ്. മധ്യ-വടക്കൻ കേരളത്തിലെ 5 ജില്ലകളിൽ വരും മണിക്കൂറിൽ ഇടിമിന്നലോടെയുള്ള മഴ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ അറിയിപ്പ്. രാത്രി 8 മണിയോടെ പുറത്തിറക്കിയ അറിയിപ്പ് പ്രകാരം ഇന്ന് രാത്രി തൃശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. ഈ ജില്ലകളിൽ മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തൃശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

No comments