Breaking News

വയനാട് ഉരുൾപൊട്ടലിൽ മരണ സംഖ്യ ഉയരുന്നു; മരിച്ചവരിൽ കുഞ്ഞുങ്ങളും, രക്ഷാപ്രവർത്തനം തുടരുന്നു

 വയനാട് ഉരുൾപൊട്ടലിൽ മരണ സംഖ്യ ഉയരുന്നു; മരിച്ചവരിൽ കുഞ്ഞുങ്ങളും, രക്ഷാപ്രവർത്തനം തുടരുന്നു




വയനാട് മുണ്ടക്കൈ ടൗണിലും ചൂരൽമലയിലും ഉണ്ടായ ഉരുൾ പൊട്ടലിൽ മരണ സംഖ്യ ഉയരുന്നു. ഇതുവരെ മരിച്ചവരിൽ രണ്ട് പേർ കുട്ടികളാണ്. മലവെള്ളപാച്ചിലില്‍ പാലങ്ങള്‍ അടക്കം ഒലിച്ച് പോയതോടെ അഞ്ചൂറില്‍ അധികം പേര്‍ വിവിധ സ്ഥലങ്ങളില്‍ കുടുങ്ങിക്കിടക്കുകയാണ്. അതേസമയം രക്ഷാപ്രവർത്തനം തുടരുകയാണ്.

ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ താമരശ്ശേരി ചുരം വഴി അത്യാവശ്യ വാഹനങ്ങൾക്കൊഴികെ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ചുരത്തിൽ ഗതാഗത തടസമുണ്ടാകാതിരിക്കാനും മുണ്ടക്കൈ രക്ഷാപ്രവർത്തന സാമഗ്രികൾ എത്തിക്കുന്നതിനും ചുരത്തിലൂടെ സഞ്ചാര പാതയൊരുക്കാൻ എല്ലാവരും സന്നദ്ധരാകണമെന്ന് മുഖ്യമന്ത്രി അറിയിച്ചു

അതേസമയം സ്ഥലത്ത് ആരോഗ്യ വകുപ്പ് ജില്ലാതല കൺട്രോൾ റൂം പുലർച്ചെ തന്നെ തുറന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. അടിയന്തര സാഹചര്യങ്ങളിൽ ആരോഗ്യ സേവനം ലഭ്യമാവാൻ 8086010833, 9656938689 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. വൈത്തിരി, കൽപ്പറ്റ, മേപ്പാടി, മാനന്തവാടി ആശുപത്രികൾ ഉൾപ്പെടെ എല്ലാ ആശുപത്രികളും സജ്ജമാണ്. രാത്രി തന്നെ എല്ലാ ആരോഗ്യ പ്രവർത്തകരും സേവനത്തിനായി എത്തിയിരുന്നു. കൂടുതൽ ആരോഗ്യ പ്രവർത്തകരുടെ സംഘത്തെ വയനാട്ടിൽ വിന്യസിക്കുമെന്നും മന്ത്രി അറിയിച്ചു.

No comments