Breaking News

കോവിഡിന് മുന്നിലും സമർപ്പിത സേവനത്തോടെ യൂത്ത് ലീഗ്; ഊജംപാടിയിലെ ആരാധനാലയങ്ങൾ, കടകൾ, പൊതുഇടങ്ങൾ അണുവിമുക്തമാക്കി ഊജംപാടി ശാഖ യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ വൈറ്റ് ഗാർഡുമായി ചേർന്നാണ് മഹത്തായ പ്രവർത്തനത്തിന് നേതൃത്വം നൽകിയത്.


ദേലംപാടി: ഊജംപാടിയിൽ കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് പ്രദേശത്തെ  പൊതു ഇടങ്ങൾ,  ആരാധനാലയങ്ങൾ,  കടകൾ , തുടങ്ങി  ആരോഗ്യ വകുപ്പിന്റെ നിർദ്ദേശ പ്രകാരം  അണുവിമുക്തമാക്കി, ഊജംപാടി ശാഖ യൂത്ത് ലീഗ്. വൈറ്റ് ഗാർഡുമായി ചേർന്നാണ് മഹത്തായ പ്രവർത്തനം നടത്തിയത്. വരും ദിവസങ്ങളിൽ ഊജംപാടി വാർഡിലെ അനുബന്ധ സ്ഥലങ്ങൾ, ആവശ്യമെങ്കിൽ  വീടുകളും അണുവിമുക്തമാക്കി നൽകുമെന്ന് യൂത്ത് ലീഗ് ഊജംപാടി ശാഖ അറിയിച്ചു.  പ്രവർത്തനങ്ങൾക്ക് സഹായഹസ്തങ്ങൾ നൽകിയ മുസ്ലിം ലീഗ്, kmcc , പ്രവർത്തകർക്കും, ഓരോ പ്രവർത്തനങ്ങൾക്കും  മുന്നിട്ടിറങ്ങിയ  സഹപ്രവർത്തകർക്കും  യൂത്ത്ലീഗ് ഊജംപാടി ശാഖ നന്ദി അറിയിച്ചു.

No comments