മഹ്ദനിയുടെ ചികിത്സ: മാധ്യമങ്ങളുടെ പിന്തുണ അനിവാര്യമായ ഘട്ടം-യൂനുസ് തളങ്കര
ഷാർജ: പി.ഡി.പി ചെയർമാൻ അബ്ദുന്നാസിര്‍ മഅ്ദനിയുടെ ജീവന്‍ രക്ഷിക്കാനും, രക്തത്തിലെ ക്രിയാറ്റിന്റെ അളവ് വർദ്ധിച്ചു അനുദിനം ആരോഗ്യ സ്ഥിതി മോശം ആകുന്ന അദ്ദേഹത്തിന് അടിയന്തിര ചികിത്സ ലഭ്യമാക്കുന്നതിനും സര്‍ക്കാരുകള്‍ അടിയന്തിര ഇടപെടല്‍ നടത്തണമെന്നാവശ്യപ്പെട്ട് നീതിക്ക് വേണ്ടിയുടെ പ്രതിഷേധ പരിപാടികളിലാണ് കേരള സമൂഹം. ഈ സാഹചര്യത്തിൽ പത്ര-ദൃശ്യ- മാധ്യമങ്ങളുടെ പിന്തുണ അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാനുള്ള ശ്രമത്തിന് കുടുതൽ ഗുണം ചെയ്യുമെന്ന് പി റ്റി യു സി സംസ്ഥാന സെക്രട്ടറി യൂനുസ് തളങ്കര പറഞ്ഞു .
സർക്കാറുകളുടെയും നീതിന്യായ സംവിധാനങ്ങളുടേയും ഇടപേടുലുകളും ഉണ്ടാവേണ്ട ഈ സാഹചര്യത്തിൽ മഅദനിയുടെ ജീവൻ രക്ഷിക്കുക എന്ന തികച്ചും മാനുഷികമായ ആവശ്യമുന്നയിച്ച് കേരള സമൂഹം ഉണർന്നെഴുന്നേൽക്കുമ്പോൾ പത്രപ്രവർത്തകരുടെ വ്യക്തമായ നിലപാടുകൾ വലിയ സഹയമാകുമെന്നും അദ്ദേഹം കൂട്ടി ചേർത്തു.
കിഡ്നിയുമായി ബന്ധപ്പെട്ട് ശാരീരിക അസ്വസ്ഥതകള്‍ രൂക്ഷമാവുകയും ക്രിയാറ്റിന്റെ അളവ് ക്രമാതീതമായി വര്‍ദ്ധിക്കുകയും ചെയ്ത സാഹചര്യത്തില്‍ സര്‍ജറി ഉള്‍പ്പെടെയുള്ള അടിയന്തിര ചികിത്സകള്‍ അനിവാര്യമായിരിക്കുകയാണെന്നതാണ് ബാംഗ്ളൂര്‍ ആസ്റ്റര്‍ സി.എം.സി.ഹോസ്പിറ്റൽ ഡോക്ടര്‍മാരുടെ അഭിപ്രായം. എന്നാല്‍ കോവിഡ് പശ്ചാത്തലത്തില്‍ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്ത് വിദഗ്ദ ചികിത്സ ലഭ്യമാക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ആരോഗ്യനിലയില്‍ ആശങ്ക നിലനില്‍ക്കുകയാണ്. നിരവധി രോഗങ്ങള്‍ കൊണ്ട് ശാരീരിക പ്രയാസം അനുഭവിക്കുന്ന മഅ്ദനിക്ക് മതിയായ ചികിത്സ ഉറപ്പാക്കാന്‍ കേരള ,കര്‍ണ്ണാടക സര്‍ക്കാരുകളുടെ അടിയന്തിര ഇടപെടല്‍ ഉണ്ടാകണം. വിചാരണ തടവുകാരനായി ബാംഗ്ളൂരുവില്‍ മഅ്ദനിയെ തടവിലടച്ചിട്ട് പത്ത് വര്‍ഷം പിന്നിട്ടിട്ടും കേസ് വിചാരണ പൂര്‍ത്തിയാക്കി വിധി പറയാന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് കഴിഞ്ഞിട്ടില്ല. അന്വേഷണ സംഘം കെട്ടിച്ചമച്ചുണ്ടാക്കിയ കേസില്‍ വിചാരണ പൂര്‍ത്തിയാക്കി വിധി പറയുന്നതിന് പകരം വിചാരണത്തടവ് നീട്ടി മഅ്ദനിയെ ശാരീരികമായി ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത്. ജനാധിപത്യ ഇന്ത്യയുടെ നീതിന്യായ ചരിത്രത്തിലെ തുല്യതയില്ലാത്ത അധ്യായമാണ് മഅ്ദനിയുടെ രണ്ട് പതിറ്റാണ്ട് പിന്നിടുന്ന കരുതല്‍ തടങ്കല്‍ . മഅ്ദനിക്ക് നീതി ഉറപ്പാക്കാന്‍ വരും നാളുകളില്‍ ജനാധിപത്യ പ്രതിഷേധങ്ങള്‍ കൊണ്ട് തെരുവുകള്‍ പ്രക്ഷുബ്ധമാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
മഅ്ദനിയുടെ ജീവന്‍ രക്ഷിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യപ്പെട്ട് പി.ഡി.പി. നടത്തുന്ന എല്ലാ പ്രതിഷേധ സമരങ്ങൾക്കും പരിപൂർണ്ണ പിന്തുണ
പി റ്റി യു സി നൽകുമെന്ന് അദ്ദേഹം ഷാർജയിൽ നിന്ന് അറിയിച്ചു.
No comments