Breaking News

മാസം 55 രൂപ അടച്ചാൽ വർഷം 36000 രൂപ നേടാം... കേന്ദ്ര സർക്കാരിൽ നിന്ന് വർഷം 36000 രൂപ ലഭിക്കുന്ന പദ്ധതി,നിങ്ങൾ അറിയാതെ പോകരുത്

ഒരുപാട് ഗവണ്മന്റ് ആനുകൂല്യങ്ങൾ പലതും നാമറിയാതെ പോവുകയാണ്, കാര്യം അറിയുമ്പോൾ സമയവും ഒരുപാട് വൈകിയിട്ടുണ്ടാകും, കേന്ദ്രസർക്കാരിൽ നിന്നും ലഭിക്കുന്ന പ്രധാന ഒരു പദ്ധതി അതിനെക്കുറിച്ചാണ് ഇവിടെ വിവരിക്കുന്നത്.  പ്രതി മാസം 3000 രൂപ സാമ്പത്തിക സഹായം ലഭിച്ചു എന്നിരിക്കട്ടെ എല്ലാവർക്കും അത് പ്രയോജനകരമായി കാണുന്ന ഒരു കാര്യമായിരിക്കും,എന്നാൽ അങ്ങനെയുള്ള ഒരു പദ്ധതിയെ കുറിച്ചാണ് ഇന്ന് പറയുന്നത് , നിങ്ങൾക്ക് എങ്ങനെയാണ് ലഭിക്കുക, എന്താണ് ഈ ഒരു പദ്ധതിയുടെ പേര്, ആർക്കൊക്കെയാണ് ഈ പദ്ധതിയിൽ അപേക്ഷിക്കാൻ ആയിട്ട് സാധിക്കും, എന്നിങ്ങനെയുള്ള ഡീറ്റെയിൽ  കൂടെ വിശദാംശങ്ങളിലേക്ക് പോകാം.
നമ്മുടെ ജോലിയിലൂടെ ലഭിക്കുന്ന വരുമാനത്തിന് പുറമേ എന്തെങ്കിലും ഒരു ചെറിയ തുക നമുക്ക് സമ്പാദിക്കുവാൻ ആയിട്ട് സാധിക്കുകയാണെങ്കിൽ സാധാരണക്കാരായ ആളുകൾക്ക് അത് വളരെ ഉപകാരപ്രദമായിരിക്കും, ഈ പദ്ധതി പ്രകാരം അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് അതായത് ചെറുകിട ബിസിനസ് ചെയ്യുന്ന ആളുകൾ,അതുപോലെതന്നെ സാധാരണ തൊഴിലാളികൾ, കൂലി തൊഴിലാളികൾ, എന്നിങ്ങനെ എല്ലാവർക്കും ഈ പദ്ധതിയിലേക്ക് അപേക്ഷിക്കുവാൻ സാധിക്കും.

   https://g.co/kgs/66aJZd  പ്രധാനമന്ത്രി ശ്രം യോഗി മൻധൻ യോജന
ഈ  ഒരു പദ്ധതി പ്രകാരം ഒരു നിശ്ചിത കാലയളവിനുശേഷം 3000 രൂപ വീതം നിങ്ങൾക്ക് മാസം ലഭിക്കുന്നതാണ്, അതായത് ഒരു വർഷം 30,000 രൂപ കേന്ദ്ര സർക്കാരിൻറെ സഹായമായി ലഭിക്കും ശ്രം യോഗി മൻധൻ യോജന എന്നാണ് ഈ പദ്ധതിയുടെ പേര്.

ഈ പദ്ധതിയിലേക് എങ്ങനെ ചേരാം?
ഈ   പദ്ധതിയിലേക്ക് എങ്ങനെ ആണ് അപേക്ഷിക്കേണ്ടത് നമുക്ക് നോക്കാം 18 വയസ്സിനും 40 വയസ്സിനും ഇടയിലുള്ള അസംഘടിത മേഖലയിലെ തൊഴിലാളി ഈ പദ്ധതിയിലേക്ക് അപേക്ഷിക്കുവാൻ സാധിക്കും, പതിനെട്ടാമത്തെ വയസ്സിൽ ആണ് നിങ്ങൾ ഈ പദ്ധതിയിലേക്ക് ചേരുന്നത് എങ്കിൽ നിങ്ങൾ 55 രൂപ മാസം ഈ പദ്ധതിയിലേക്ക് നിക്ഷേപിക്കണം, നിങ്ങൾ നിക്ഷേപിക്കുന്ന മുറയ്ക്ക് തുല്യം ആയിട്ടുള്ള തുക കേന്ദ്രസർക്കാരും നിക്ഷേപിക്കുന്നതാണ്, നിങ്ങളുടെ പ്രായം കൂടുന്നതിനനുസരിച്ച് നിങ്ങൾ നിക്ഷേപിക്കേണ്ട തുകയിലും വ്യത്യാസം വരുന്നതായിരിക്കും, പക്ഷേ 40 പൈസയാണ് നിങ്ങൾ ഈ ഒരു പദ്ധതിയിലേക്ക് അപേക്ഷിച്ച തുടങ്ങുന്നത് എന്ന് ഉണ്ടെങ്കിൽ നിങ്ങൾക്ക് പ്രതിമാസം 200 രൂപ വീതം അടക്കേണ്ടത് ആയിട്ട് വരും.
പ്രധാനമന്ത്രി കിസാൻ മൻധൻ യോജന - പ്രായത്തിനനുസരിച്ച്‌ നിക്ഷേപിക്കേണ്ട തുക
വയസ് - ചുവടെ ചേർക്കുന്നു.
18 - 55
19 _ 58
20 -  61
21. - 64
22. - 68
23. _72
24. _ 76
25 -  80
26. - 85
27. - 90
28. _ 95
29. - 100
30. - 105
31. _ 110
32. - 120
33. _ 130
34. - 140
35. _ 150
36. - 160
37 -  170
38. - 180
39. _ 190
40. - 200


*എങ്ങനെ അപേക്ഷിക്കാം*:

താൽപ്പര്യമുള്ള വ്യക്തികൾ അടുത്തുള്ള സി‌എസ്‌സി കേന്ദ്രം സന്ദർശിക്കുക.
ആധാർ നമ്പർ, വരിക്കാരുടെ പേര്, ജനനത്തീയതി ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ, മൊബൈൽ നമ്പർ, ഇമെയിൽ വിലാസം, പങ്കാളി (എന്തെങ്കിലുമുണ്ടെങ്കിൽ), നോമിനി വിശദാംശങ്ങൾ എന്നിവ പൂരിപ്പിച്ച് വിഎൽഇ ഓൺലൈൻ രജിസ്ട്രേഷൻ പൂർത്തിയാക്കുക.
വരിക്കാരുടെ പ്രായം അനുസരിച്ച് നൽകേണ്ട പ്രതിമാസ സംഭാവന സിസ്റ്റം യാന്ത്രികമായി കണക്കാക്കും.
വരിക്കാരൻ ആദ്യ സബ്സ്ക്രിപ്ഷൻ തുക നൽകണം
എൻറോൾമെന്റ് കം ഓട്ടോ ഡെബിറ്റ് മാൻഡേറ്റ് ഫോമിൽ ഒപ്പിടുക.
തുടർന്ന് ഒരു ശ്രാം യോഗി പെൻഷൻ അക്കൌണ്ട് നമ്പർ (സ്പാൻ) ലഭിക്കുകയും ശ്രാം യോഗി കാർഡ് ലഭിക്കുകയും ചെയ്യും

1 comment:

  1. ഇത് എപ്പോഴാണ് തിരിച്ചു കിട്ടുന്നത്

    ReplyDelete