Breaking News

തെലുങ്ക് നടൻ ജയ പ്രകാശ് റെഡ്ഡി അന്തരിച്ചു തെലുങ്ക് സിനിമകളിൽ വില്ലൻ വേഷങ്ങളിലും, കോമഡി വേഷങ്ങളിലും തിളങ്ങിയ താരം

തെലുങ്ക് നടൻ ജയ പ്രകാശ് റെഡ്ഡി അന്തരിച്ചു. ആന്ധ്രാ പ്രദേശിലെ ഗുണ്ടൂർ ജില്ലയിലെ സ്വവസതിയിലായിരുന്നു അന്ത്യം. ഹൃദയാഘാതമായിരുന്നു മരണകാരണം. 74 വയസായിരുന്നു.

തെലുങ്ക് സിനിമകളിൽ വില്ലൻ വേഷങ്ങളിലും, കോമഡി വേഷങ്ങളിലും തിളങ്ങിയ താരമാണ് ജയ പ്രകാശ് റെഡ്ഡി. 1988 ൽ ഭ്രഹ്മ പുത്രുഡു എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമാ ലോകത്ത് എത്തിയത്. സമരസിംഹ റെഡ്ഡി, പ്രേമിൻചുകുണ്ടം റാ, നരസിംഹ നായിഡു,നുവ്വോസ്താനന്റെ നെനോഡന്റാന, ജുലായി, റെഡി, കിക്ക്, ജമ്പ ലക്കിഡ് പമ്പ തുടങ്ങി നിരവധി ചിത്രങ്ങളിൽ അദ്ദേഹം വേഷമിട്ടിട്ടുണ്ട്. മഹേഷ് ബാബു ചിത്രമായ സരിലേരു നീകെവ്വാരു ആണ് ഒടുവിലായി പുറത്തിറങ്ങിയ ചിത്രം.

നടന്മാരായ പ്രകാശ് രാജ്, സുധീർ ബാബു, പ്രണിത സുഭാഷ് എന്നിങ്ങനെ നിരവധി പേർ ട്വിറ്ററിലൂടെ അനുശോചനം രേഖപ്പെടുത്തി.

No comments