Breaking News

ഹൃദയാഘാതം; ബിഗ് ബോസ് ഹിന്ദി സീസണ്‍ 13 വിജയി സിദ്ധാര്‍ഥ് ശുക്ല അന്തരിച്ചു


ബിഗ് ബോസ് ഹിന്ദി സീസണ്‍ 13 ടൈറ്റില്‍ വിജയി സിദ്ധാര്‍ഥ് ശുക്ല (40) അന്തരിച്ചു. നടനും മോഡലും ടെലിവിഷന്‍ അവതാരകനുമായിരുന്നു. പെട്ടെന്നുണ്ടായ ഹൃദയാഘാതമാണ് മരണകാരണം. മുംബൈയിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം സംഭവിച്ചത്.

ഇന്നലെ രാത്രി മരുന്നുകള്‍ കഴിച്ച് ഉറങ്ങാന്‍ കിടന്ന സിദ്ധാര്‍ഥ് ഉണര്‍ന്നില്ലെന്നാണ് ആശുപത്രി വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആശുപത്രിയില്‍ എത്തിക്കും മുന്‍പേ മരണം സംഭവിച്ചുവെന്നാണ് വിവരം. ഹൃദയാഘാതമാണ് മരണകാരണമെന്ന് പിന്നീടാണ് സ്ഥിരീകരിച്ചത്. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

No comments