Breaking News

പൊവ്വൽ മഖാം ഉറൂസിന് ഭക്തി സാന്ദ്രമായ തുടക്കം

 പൊവ്വൽ മഖാം ഉറൂസിന് ഭക്തി സാന്ദ്രമായ തുടക്കം

പൊവ്വൽ ജമാഅത്ത് പ്രസിഡന്റ് എ.ബി ഷാഫി പതാക ഉയർത്തി



പൊവ്വൽ: രണ്ടു വർഷത്തിലൊരിക്കൽ കഴിച്ചു വരാറുള്ള ചരിത്രപ്രസിദ്ധമായ പൊവ്വൽ മഖാം ഉറൂസിന് തുടക്കം കുറിച്ചു ഇന്ന് വൈകുന്നേരം 4 മണിക്ക് പൊവ്വൽ ജമാഅത്ത് പ്രസിഡന്റ് എ.ബി ഷാഫി പതാക ഉയർത്തി. ഉറൂസ് കമ്മിറ്റി ജനറൽ കൺവീനർ ശരീഫ് കമ്പ്രാജ് സ്വാഗതം പറഞ്ഞ ചടങ്ങിൽ ഉറൂസ് കമ്മിറ്റി ചെയർമാൻ മൊയ്തു ബാവാഞ്ഞി അധ്യക്ഷത വഹിച്ചു.സയ്യിദ് എൻ.പി.എം സൈനുൽ ആബിദീൻ തങ്ങൾ കുന്നുംകൈ ഉദ്ഘാടന കർമ്മം നിർവഹിക്കും. 'ഔലിയാക്കളുടെ അത്ഭുതലോകം' എന്ന വിഷയത്തിൽ പൊവ്വൽ ജമാഅത്ത് ഖത്തീബ് സുബൈർ ദാരിമി ഇന്ന് രാത്രി 7 മണിക്ക് പ്രഭാഷണം നടത്തും.

No comments