Breaking News

374 റൺസ് നേടിയിട്ട് എളുപ്പത്തിൽ ജയിക്കുമെന്നാണ് കരുതിയത്, എന്നാൽ ബോളറുമാർ ചതിക്കുമെന്ന് കരുതിയില്ല; എന്ത് പറയണം എന്നറിയാതെ വെസ്റ്റ് ഇൻഡീസ് നായകൻ ഷായ് ഹോപ്പ്

 374 റൺസ് നേടിയിട്ട് എളുപ്പത്തിൽ ജയിക്കുമെന്നാണ് കരുതിയത്, എന്നാൽ ബോളറുമാർ ചതിക്കുമെന്ന് കരുതിയില്ല; എന്ത് പറയണം എന്നറിയാതെ വെസ്റ്റ് ഇൻഡീസ് നായകൻ ഷായ് ഹോപ്പ്


ഇന്നലെ നടന്നുകൊണ്ടിരിക്കുന്ന ഐസിസി ക്രിക്കറ്റ് ലോകകപ്പ് യോഗ്യതാ റൗണ്ട് 2023 മത്സരത്തിൽ സൂപ്പർ ഓവറിൽ നെതർലാൻഡിനെതിരെ തന്റെ ടീം പരാജയപ്പെട്ട ശേഷം വാർത്ത സമ്മേളനത്തിൽ സംസാരിച്ച വെസ്റ്റ് ഇൻഡീസ് നായകൻ ഷായ് ഹോപ്പ് എന്താണ് പറയേണ്ടത് എന്നറിയാതെ താൻ തകർന്നു നിൽക്കുക ആണെന്നാണ് പറഞ്ഞത്. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇൻഡീസ് 374/6 എന്ന സ്‌കോറാണ് നേടിയത്. വെറും 65 പന്തിൽ ഒമ്പത് ബൗണ്ടറികളും ആറ് സിക്സുകളും ഉൾപ്പെടെ പുറത്താകാതെ 104 റൺസുമായി നിക്കോളാസ് പൂരൻ ടീമിനെ തകർപ്പൻ സ്കോറിലേക്ക് നയിച്ചു.

പകുതി ഘട്ടത്തിൽ, ഇത് വെസ്റ്റ് ഇൻഡീസിന്റെ കളിയാണെന്ന് തോന്നിയെങ്കിലും വിക്രം സിങ്ങും മാക്‌സ് ഒഡൗഡും നെതർലൻഡ്‌സിന് കളിയിലേക്ക് തിരിച്ചുവരാൻ അവസരം ഒരുക്കിയെടുത്തു. , സ്‌കോട്ട് എഡ്വേർഡ്‌സും തേജ നിഡമാനൂരും ചേർന്ന് 143 റൺസിന്റെ കൂട്ടുകെട്ടാണ് കളിയുടെ വഴിത്തിരിവായത്. നിശ്ചിത 50 ഓവറുകൾക്ക് ശേഷം മത്സരം സമനിലയിൽ ആയതിനെ തുടർന്ന് ലോഗൻ വാൻ ബീക്കിന്റെ സൂപ്പർ ഓവറിലെ അവിശ്വനീയ ബാറ്റിംഗ് ഓറഞ്ച് പടയുടെ ജയം ഉറപ്പിച്ചു. താരം 30 റൺസാണ് ഹോൾഡർ എറിഞ്ഞ ഓവറിൽ നേടിയത്. വെസ്റ്റ് ഇൻഡീസ് മറുപടിയിൽ അവർ 8 റൺസ് എടുക്കെ പുറത്തായി.

ബോർഡിൽ 374 റൺസ് നേടിയ ശേഷം തോൽക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് മത്സരത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിൽ ഷായ് ഹോപ്പ് പറഞ്ഞു.

“ഞങ്ങൾ സ്വയം നിരാശരായി,” ഹോപ്പ് പറഞ്ഞു. “ഞങ്ങൾ 375 റൺസ് നേടി തോൽക്കുന്നത് വിശ്വസിക്കാൻ കഴിയുന്നില്ല. സത്യസന്ധമായി, ഇത് മതിയെന്ന് ഞാൻ കരുതി. ബൗളർമാർ ആ ജോലി ചെയ്യുമെന്ന് ഞാൻ പ്രതീക്ഷിച്ചു. നിർഭാഗ്യവശാൽ ഞങ്ങൾ പരാജയപ്പെട്ടു.”

ലോകകപ്പ് യോഗ്യതാ റൗണ്ടിലെ നാലിൽ രണ്ടെണ്ണത്തിൽ വെസ്റ്റ് ഇൻഡീസ് തോറ്റിട്ടുണ്ട്. അവർ സൂപ്പർ സിക്‌സ് ഘട്ടത്തിലേക്ക് കടന്നെങ്കിലും, 2023-ൽ ഇന്ത്യയിൽ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിന് യോഗ്യത നേടുന്നതിന് അവർക്ക് വളരെ അധ്വാനം നടത്തേണ്ടതായി വരും.

No comments