Breaking News

കക്കാട്‌ അഹമ്മദ് ജിഫ്‌രി തങ്ങൾ അന്തരിച്ചു

 കക്കാട്‌ അഹമ്മദ് ജിഫ്‌രി തങ്ങൾ അന്തരിച്ചു 


കക്കാട്‌ (മലപ്പുറം ):കക്കാട് സയ്യിദ് അഹമ്മദ് ജിഫ്‌രി തങ്ങൾ (89) അന്തരിച്ചു .തിരുവനന്തപുരം ബീമാപ്പള്ളിയിൽ ഏറെക്കാലം ഖത്തീബും മുദരിസുമായി സേവനമനുഷ്ഠിച്ചിട്ടുണ്ട് .നന്തി ദാറുസ്സലാം അറബിക്ക് കോളേജിൽ പ്രൻസിപ്പാളുമായി പ്രവർത്തിച്ചിരുന്ന മൗലവി ഫാസിൽ ബാഖവി ബിരുദധാരിയായിരുന്ന തങ്ങൾ മികച്ച പ്രഭാഷകനും എഴുത്തുകാരനുമായിരുന്നു .പരേതനായ മുസ്‌ലിം ലീഗ് നേതാവ്‌ സയ്യിദ് ഉമർ ബാഫഖി തങ്ങളുടെ ജാമാതാവും കുമ്പോൽ സയ്യിദ് കെ എസ് അലി തങ്ങളുടെ ഭാര്യാ സഹോദരീ ഭർത്താവുമാണ് .ശരീഫ ആമിന ബീവിയാണ് ഭാര്യ.സയ്യിദ് ജാഫർ ജിഫ്‌രി ,സയ്യിദ് ഫസൽ ജിഫ്‌രി ,സയ്യിദ് മുഹമ്മദ് ജിഫ്‌രി (മക്കൾ)ലൈല ,സൈഫുന്നിസ ,ബൽക്കീസ്(മരുമക്കൾ ) സമസ്ത :പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ ,കോഴിക്കോട് ഖാസി സയ്യിദ് നാസർ ഹയ്യ് ശിഹാബ് ശിഹാബ് തങ്ങൾ ,മന്ത്രി അഹമ്മദ് ദേവർകോവിൽ തുടങ്ങിയവർ വസതിയിലെത്തി അന്തിമോപ ചാ രമർപ്പിച്ചു . .ജനാസ കക്കാട്‌ മഖാമിൽ ഖബറടക്കി .തങ്ങളുടെ നിര്യാണത്തിൽ മത രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമൂഖർ അനുശോചിച്ചു

No comments