നായന്മാർമൂലയിൽ മേൽപാലം വേണം താക്കീതായി കർമ സമിതിയുടെ ചക്ര സ്തംഭന സമരം
നായന്മാർമൂലയിൽ മേൽപാലം വേണം
താക്കീതായി കർമ സമിതിയുടെ ചക്ര സ്തംഭന സമരം
നായന്മാർമൂല : ദേശീയ പാത വികസനത്തിന്റെ ഭാഗമായി നായന്മാർമൂലയിൽ മേൽ പാലം അനുവദിക്കണമെന്നാവശ്യപ്പെട്ട് കർമ സമിതി നടത്തിയ ചക്ര സ്തംഭന സമരം താക്കീതായി. സമരത്തിന്റെ ഭാഗമായി മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു.
മേൽപാലം ആവശ്യപ്പെട്ടു നടന്നു വരുന്ന സത്യാഗ്രഹ സമരം മൂന്നു മാസം പിന്നിട്ടതിന്റെ ഭാഗമായാണ് ചക്ര സ്തംഭനം സംഘടിപ്പിച്ചത്.
മുൻ മന്ത്രി സി.ടി.അഹമ്മദലി ഉൽഘാടനം ചെയ്തു.
കർമ സമിതി ചെയർമാൻ പി.ബി.അച്ചു അധ്യക്ഷത വഹിച്ചു.
ജന.കൺവീനർ ഖാദർ പാലോത്ത് സ്വാഗതം പറഞ്ഞു. മൂസ ബി ചെർക്കള, എ.അഹ്മദ് ഹാജി, നാസർ ചെർക്കളം, ബേർക്ക അബ്ദുല്ലക്കുഞ്ഞി, അശ്റഫ് നാൽത്തടുക്ക, എൻ.എ.താഹിർ,ബദ്റുദ്ധീൻ പ്ലാനറ്റ്, എ.എൽ. മുഹമ്മദ് അസ്ലം, ശരീഫ് കുരിക്കൾ പ്രസംഗിച്ചു.
സമരത്തിന് പി.പി. അൻവർ, എൻ.എം. ഇബ്രാഹിം,എൻ.എം. ഹാരിസ്, ബഷീർ കടവത്ത്, ബദ്റുദ്ധീൻ സ്കൈവ്യൂ, തൗസീഫ് അഹമ്മദ്, ടി.കെ.നൗഷാദ്, എ.എൽ. അമീൻ, നൗഷാദ് മീലാദ്,അബൂബക്കർ കരുമാനം, അശ്റഫ് ജാ ൽസൂർ, ഫായിസ് കടവത്ത്, പി.ബി. ഹാരിസ്, എ ബഷീർ, എ. അൻവർ, ഫായിസ് ഖാളി, മൊയ്തു അറഫ, കെ.ഐ. കരീം, എസ്.മൊയ്തു നേതൃത്വം നൽകി.

No comments