Breaking News

പൊവ്വൽ എ കെ അബ്ദുൽ ഖാദർ ചാരിറ്റബിൾ ട്രസ്റ്റ് ആംബുലൻസ് നാടിന് സമർപ്പിച്ചു



പൊവ്വൽ എ കെ അബ്ദുൽ ഖാദർ ചാരിറ്റബിൾ ട്രസ്റ്റ് ആംബുലൻസ് നാടിന് സമർപ്പിച്ചു

പൊവ്വൽ :
നാടിന്റെ ജീവകാരുണ്യ പൊതുപ്രവർത്തന രംഗത്ത് ശ്രദ്ധേയമായ മുന്നേറ്റം നടത്തുന്ന
'എ ക അബ്ദുൽ ഖാദർ ചാരിറ്റബിൾ ട്രസ്റ്റിന്റെ ' ആംബുലൻസ് നാടിന് സമർപ്പിച്ചു.
പൊവ്വൽ ജമാഅത്ത് പ്രതിനിധികളും നാട്ടുകാരും പൗരപ്രമുഖരും സംബന്ധിച്ച റൗളത്തുൽ ഉലൂം മദ്രസ ഹാളിൽ നടന്ന സമർപ്പണ ചടങ്ങ് പുതിയൊരു ചരിത്രമായി.
 അടിയന്തിര ഘട്ടത്തിൽ പൂർണ്ണ സജ്ജമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന രീതിയിൽ നൂതന സൗകര്യങ്ങളോട് കൂടിയാണ് ആംബുലൻസ് സജ്ജീകരിച്ചിരിക്കുന്നത്,
 രോഗികളെ ചികിത്സക്കായി എത്തിക്കുന്നത് മുതൽ 
 ഏറ്റവും മികച്ച രീതിയിൽ തന്നെ ആംബുലൻസ് സേവനം ലഭ്യമാക്കുമെന്ന് ട്രസ്റ്റ് ഭാരവാഹികൾ പറഞ്ഞു.
പൊവ്വൽ ജമാഅത്ത് ഖത്തീബ് ഷൗക്കത്തലി അൻവരി ചടങ്ങിന്റെ ഉദ്ഘാടന കർമ്മം നിർവഹിച്ചു,
 ട്രസ്റ്റ് ഇൻ ചാർജ് ബി എച്ച് മുനീർ അധ്യക്ഷത വഹിച്ചു,
 ട്രസ്റ്റ് കൺവീനർ എ കെ ഫൈസൽ സ്വാഗതം പറഞ്ഞു,
 ഉസ്താദ് റഷീദ് ഫൈസി പ്രാർത്ഥന നടത്തി.
 ആംബുലൻസ് സമർപ്പണം ലയൻസ് ക്ലബ്ബ് ചെർക്കള പ്രസിഡന്റ് ആബിദ് നാലപ്പാട് നിർവഹിച്ചു,
 ചടങ്ങിൽ മർഹൂം
കെ എൻ ഹനീഫ് അനുസ്മരണവും പ്രമുഖ വ്യക്തികളെ ആദരിക്കൽ ചടങ്ങും പൊവ്വൽ ജമാഅത്ത് പ്രസിഡണ്ട് എബി ഷാഫി നിർവഹിച്ചു.
പൊവ്വലിലെ മർഹും അഷ്റഫിന് നിർമ്മിച്ച് നൽകുന്ന വീടിന്റെ ലോഗോ പ്രകാശനം ലൈൻസ് ചെർക്കള ചാർട്ടർ പ്രസിഡന്റ് മൊയ്തീൻ കുഞ്ഞി ചാപ്പാടി നിർവഹിച്ചു,
 പിഡബ്ല്യുഡി കോൺടാക്ട്ർമാരായ
 മാർക്ക് മുഹമ്മദ്,നിസാർ
കല്ലട്ര, ചാരിറ്റബിൾ ട്രസ്റ്റ് ട്രഷറർ മൊട്ട അബ്ദുൽ ഖാദർ ഹാജി, ചെർക്കള ലയൺസ് ക്ലബ്ബ് സെക്രട്ടറി 
 അബ്ദുൽ നാസർ, യൂസഫ് എ കെ,നാസർ അക്യാളി എന്നിവർ സംബന്ധിച്ചു.
യാസർ അറഫാത്ത് നന്ദി അറിയിച്ചു.

No comments