സുപ്രീം കോടതി മുതിര്‍ന്ന അഭിഭാഷകന്‍ ഫാലി എസ്. നരിമാന്‍ അന്തരിച്ചു
സുപ്രീം കോടതി മുതിര്‍ന്ന അഭിഭാഷകന്‍ ഫാലി എസ്. നരിമാന്‍ അന്തരിച്ചു
ന്യൂഡല്‍ഹി: മുതിര്‍ന്ന സുപ്രീം കോടതി അഭിഭാഷകന്‍ ഫാലി എസ്. നരിമാന്‍ അന്തരിച്ചു. 95 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.
ഇന്ത്യന്‍ നീതിന്യായ രംഗത്തെ അതികായനാണ് വിടവാങ്ങിയത്. 1991 ല്‍ രാജ്യം പത്മഭൂഷണും 2007ല്‍ പത്മവിഭൂഷണും നല്‍കി രാജ്യം ആദരിച്ചു.
രാജ്യസഭയിലെ നോമിനേറ്റഡ് അംഗമായിരുന്നു അദ്ദേഹം. സുപ്രീം കോടതി മുന്‍ ജഡ്ജി റോഹിങ്ടണ്‍ നരിമാന്‍ മകനാണ്. ബോംബെ ഹൈക്കോടതിയില്‍ അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ചു. 1972-1975 അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ആയിരുന്നു.

No comments