Breaking News

കടബാധ്യത; ഭാര്യയെയും മകളെയും കഴുത്തറത്ത് കൊലപ്പെടുത്തി ജീവനൊടുക്കാന്‍ ശ്രമിച്ച് 46കാരന്‍, മകന് ഗുരുതര പരിക്ക്

 കടബാധ്യത; ഭാര്യയെയും മകളെയും കഴുത്തറത്ത് കൊലപ്പെടുത്തി ജീവനൊടുക്കാന്‍ ശ്രമിച്ച് 46കാരന്‍, മകന് ഗുരുതര പരിക്ക്




കൊല്ലം: ഭാര്യയെയും മകളെയും കഴുത്തറത്ത് കൊലപ്പെടുത്തി മധ്യവയസ്‌കന്‍ ആത്മഹത്യക്ക് ശ്രമിച്ചു. കൊല്ലം ജില്ലയിലെ പറവൂര്‍ പൂതക്കുളത്താണ് നടുക്കുന്ന സംഭവം. മകന് ഗുരുതരമായി പരിക്കേറ്റു.

ശ്രീജു (46) എന്നയാളാണ് ഭാര്യ പ്രീത (39), മകള്‍ ശ്രീനന്ദ (14) എന്നിവരെ കൊലപ്പെടുത്തിയത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ മകന്‍ ശ്രീരാഗ് (17) ചികിത്സയില്‍ കഴിയുകയാണ്.

കൊലപാതകത്തിന് പിന്നാലെ ജീവനൊടുക്കാന്‍ ശ്രമിച്ച ശ്രീജുവും ആശുപത്രിയിലാണ്. സാമ്പത്തിക പ്രശ്‌നങ്ങളും കടബാധ്യതയുമാണ് ഇത്തരമൊരു ക്രൂരകൃത്യത്തിലേക്ക് ശ്രീജുവിനെ നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.

മരിച്ച പ്രീത പൂതക്കുളം സഹകര ബാങ്കിലെ ആര്‍ ഡി സ്റ്റാഫാണ്. കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് ശ്രീരാഗ്.

No comments